x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു


Published: July 3, 2026 10:36 PM IST | Updated: July 3, 2026 10:36 PM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന ഇ​ല​ക്‌ട്രോ​ണി​ക് വീ​ല്‍​ചെ​യ​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി നി​ര്‍​വ​ഹി​ക്കു​ന്

ഇ​ടു​ക്കി: മു​ച്ച​ക്ര​വാ​ഹ​നം, ഇ​ല​ക്‌ട്രോണി​ക് വീ​ല്‍​ചെ​യ​ര്‍ എ​ന്നീ സ​ഹാ​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക​ര്‍​മ​ശേ​ഷി വ​ര്‍​ധി​പ്പി​ക്കു​മെ​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന ഇ​ല​ക്‌ട്രോണി​ക് വീ​ല്‍​ചെ​യ​റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ വി​ത​ര​ണം റോ​യ് കെ.​ പൗ​ലോ​സ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. വീ​ല്‍​ചെ​യ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന ജി​ല്ല​യി​ലെ അം​ഗ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യ്ക്ക് ഓ​ണ​ക്കാ​ല​ത്ത് ഇ​ടു​ക്കി ഡാം ​സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​ന് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളു​മൊ​രു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ​ഷീ​ല സ്റ്റീ​ഫ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​ സി​ദ്ദി​ഖ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ ഷൈ​നി സ​ജി, ഷൈ​നി റെ​ജി, ഫ്രാ​ന്‍​സി​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍, മ​ണി​മേ​ഖ​ല, അം​ഗ​ങ്ങ​ളാ​യ സി. ​നെ​ല്‍​സ​ണ്‍, ആ​ര്‍. ഈ​ശ്വ​ര​ന്‍, ജി.​ ശ​ങ്ക​ര്‍​കു​മാ​ര്‍, തി​ലോ​ത്ത​മ സോ​മ​ന്‍, മി​നി പ്രി​ന്‍​സ്, ആ​ന്‍​സി ജ​യിം​സ്, മി​നി സാ​ബു, ടോ​ണി തോ​മ​സ്, സ​ജി പി. ​ജോ​സ് അ​ഴ​ക​ത്ത്, മ​നോ​ജ് കോ​ക്കാ​ട്ട്, പി.​എ. സ​ജി, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ വി.​എ. ഷം​നാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​കെ.​ സ​ജീ​വ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 2025-26 വാ​ര്‍​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 42 മു​ച്ച​ക്ര​വാ​ഹ​ന​ങ്ങ​ളും 20 ഇ​ല​ക്‌ട്രോ​ണി​ക് വീ​ല്‍​ചെ​യ​റു​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

Tags : Nattuvishesham District news

Recent News

Corehub Up