കായംകുളം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാടുകടത്തി. കായംകുളം ചിറക്കടവം പുത്തൻ പണ്ടകശാല സാജിദിനെ (34) ആണ് കാപ്പാ പ്രകാരം എറണാകുളം റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം ആറുമാസത്തേക്ക് ജില്ലയിൽനിന്നു നാടുകടത്തിയത്.
കായംകുളം, കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതകശ്രമം, നരഹത്യാശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, സർക്കാർ ഉദ്യേഗസ്ഥരുടെ ഔദ്യോഗിക ഡ്യൂട്ടി തടസപ്പെടുത്തുക, തട്ടിക്കൊണ്ടു പോവുക മുതലായ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞവർഷം ജൂലൈയിൽ ഇയാൾക്കെതിരേ കാപ്പാ പ്രകാരം നടപടി സ്വീകരിച്ചിരുന്നു.
Tags : Nattuvishesham District news