x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോണ്‍​ക്രീ​റ്റ് ത​ക​ര്‍​ന്നു; കൂ​ര്‍​ത്ത ക​മ്പി​ക​ള്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി


Published: July 3, 2026 10:38 PM IST | Updated: July 3, 2026 10:38 PM IST

വ​ഴി​ത്ത​ല-​കു​ണി​ഞ്ഞി റോ​ഡി​ല്‍ കോ​ണ്‍​ക്രീ​റ്റിം​ഗ് ത​ക​ര്‍​ന്ന് ക​മ്പി​ പു​റ​ത്തേ​ക്ക് ത​ള്ളി​യ നി​ല​യി​ല്‍.

വ​ഴി​ത്ത​ല: കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത റോ​ഡ് ത​ക​ര്‍​ന്ന​ത് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്നു.​നി​ല​വി​ല്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത ഭാ​ഗ​ത്തെ ക​മ്പി തെ​ളി​ഞ്ഞുനി​ല്‍​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ്.

വ​ഴി​ത്ത​ല-​കു​ണി​ഞ്ഞി റോ​ഡി​ല്‍ പ​ന​യ്ക്ക​ച്ചാ​ല്‍ ഭാ​ഗ​ത്തെ റോ​ഡാ​ണ് അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​തു​മൂ​ലം ഇ​തു​വ​ഴി സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ട​യ​റി​ന് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഈ ​റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പ​രാ​തി​ക​ള്‍ ന​ല്‍​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.

അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത ഭാ​ഗം പു​ന​രു​ദ്ധ​രി​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു

Tags : Nattuvishesham District news

Recent News

Corehub Up