ഹൈബ്രീഡ് കഞ്ചാവും എല്‍എസ്ഡി സ്റ്റാമ്പുകളുമായി തൊടുപുഴ പോലീസ് പിടികൂടിയ പ്രതികള്‍.
തൊടുപുഴ: നിരോധിത രാസലഹരിയും ഹൈബ്രീഡ് കഞ്ചാവും വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടു യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി കെ.പി. അജിനാസ് (19), കൊല്ലം കിളികൊല്ലൂര്‍ സ്വദേശി സജിത്ത് ( 23) എന്നിവരാണ് ഓപ്പറേഷന് തൂഫാന്റെ ഭാഗമായി തൊടുപുഴ പോലീസ് നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇവരില്‍നിന്നു വില്‍പ്പനയ്ക്കായി സൂക്ഷിച്ച അഞ്ച് എല്‍എസ്ഡി സ്റ്റാമ്പും 1.93 ഗ്രാം ഹൈബ്രീഡ് കഞ്ചാവും പോലീസ് പിടിച്ചെടുത്തു.
തൊടുപുഴ മണക്കാടുനിന്ന് ഇന്നലെ രാവിലെയാണ് പ്രതികളെ പിടികൂടിയത്. പ്രദേശത്ത് ലഹരിവില്‍പ്പന നടക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്ന് ഇവിടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ഇരുവരും കുടുങ്ങിയത്. എറണാകുളം പാലാരിവട്ടത്ത് കംപ്യൂട്ടര്‍ കോഴ്സ് പഠിക്കുന്നതിനിടയിലാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് ലഹരിവില്‍പ്പനയിലേക്ക് കടക്കുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതായാണ് പോലീസ് നല്കുന്ന സൂചന. ഇതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് തൊടുപുഴ എസ്എച്ച്ഒ സിജോ വര്‍ഗീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി പ്രതികളെ റിമാന്‍ഡ് ചെയ്തു.
കോമ്പിംഗ് പരിശോധന: 66 പ്രതികള്‍ അറസ്റ്റില്‍
തൊടുപുഴ: ജില്ലാ പോലീസ് മേധാവി ഡോ. എ. നസീമിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം വ്യാപകമായ കോമ്പിംഗ് പരിശോധന നടത്തി. 133 റെയ്ഡുകള്‍ നടത്തി 19.5 ഗ്രാം കഞ്ചാവും നാല് കഞ്ചാവ് ചെടികളും പിടിച്ചെടുത്തു. 1,052 വാഹനങ്ങള്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് 66 വാറന്റ് പ്രതികളെ അറസ്റ്റ് ചെയ്തു.
അലക്ഷ്യമായും ലൈസന്‍സ് ഇല്ലാതെയും വാഹനം ഓടിച്ചതിന് 13 പേര്‍ക്കെതിരേയും മദ്യപിച്ച് വാഹനങ്ങള്‍ ഓടിച്ച 50 പേര്‍ക്കെതിരേയും പൊതുസ്ഥലത്ത് മദ്യപിച്ച 24 പേര്‍ക്കെതിരേയും പൊതുസ്ഥലത്ത് കലഹമുണ്ടാക്കിയ രണ്ടു പേര്‍ക്കെതിരേയും കേസെടുത്തു.
നിരോധിത ലഹരിവസ്തുക്കള്‍ വില്പന നടത്തിയ 55 പേര്‍ക്കെതിരേയും ഉപയോഗിച്ച 10 പേര്‍ക്കെതിരേയും നിയമ നടപടി സ്വീകരിച്ചു. 433 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്ത് 22 പേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
Tags : Nattuvishesham District news