ചങ്ങനാശേരി: ഫാത്തിമാപുരം, മുക്കാട്ടുപടി, നാലുകോടി, പായിപ്പാട്, കൊച്ചുപള്ളി, ഹെര്‍മോണ്‍ ചാപ്പല്‍, കോട്ടമുറി, കുന്നുംപുറം വഴി ചങ്ങനാശേരിക്കും തിരിച്ചും കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കണമെന്ന ആവശ്യം ഉയരുന്നു. വിദ്യാര്‍ഥികൾ, സ്ത്രീകള്‍, വയോജനങ്ങള്‍, തൊഴിലാളികൾ, എന്നിവര്‍ക്ക് ഈ ബസ് സര്‍വീസ് ഗുണകരമാകും.
നിലവില്‍ കൊച്ചുപ്പള്ളി-ഹെര്‍മോണ്‍, ചാപ്പൽ- കോട്ടമുറി പ്രദേശത്ത് പൊതുഗതാഗത സൗകര്യം ലഭ്യമല്ലാത്തതിനാല്‍ പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടിലാണ്. കിലോമീറ്ററുകള്‍ കാല്‍നടയായി യാത്ര ചെയ്താണ് ഇപ്പോള്‍ ബസുകളില്‍ കയറുന്നത്.
മുന്‍പുണ്ടായിരുന്ന സർക്കുലർ സർവീസ് പുനരാരംഭിച്ചാല്‍ ഈ മേഖലയിലെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. സര്‍വീസ് എത്രയും വേഗം പുനരാരംഭിക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് പായിപ്പാട് കെഎല്‍എം സെന്റ് മേരീസ് യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രിക്കും വിനു ജോബ് എംഎല്‍എയ്ക്കും നിവേദനം നല്കി.
പ്രസിഡന്റ് ലിജു മൈക്കിള്‍ അധ്യക്ഷത വഹിച്ചു. അഭിലാഷ് കോര, ജോഷ്മോന്‍ സേവ്യർ, ജോഷി കന്നിട്ടയില്‍, ടോമിച്ചന് കൊല്ലംകളം, മെര്ലിന് വട്ടപ്പറമ്പിൽ, മാര്ട്ടിന് മുട്ടത്തേട്, സണ്ണിച്ചന് മഠത്തിനാൽ, സിബിച്ചന് കുരുവിള എന്നിവര്‍ പ്രസംഗിച്ചു.
Tags : nattu vishesham Bus service required on the Paipad Kochupally