x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കല്ലടിക്കോട് ചു​ങ്ക​ത്ത് ഏതുനിമിഷവും ത​ക​ർ​ന്നു വീ​ഴാ​നൊ​രുങ്ങി ബ​സ് സ്റ്റോ​പ്പ്


Published: June 14, 2026 12:51 AM IST | Updated: June 14, 2026 12:51 AM IST

ക​ല്ല​ടി​ക്കോ​ട്: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ ക​ല്ല​ടി​ക്കോ​ട് ചു​ങ്ക​ത്ത് ബ​സ് സ്റ്റോ​പ്പ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ. കാ​ല​പ്പ​ഴ​ക്കം മൂ​ലം എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ത​ക​ർ​ന്നു​വീ​ഴാ​വു​ന്ന സ്ഥി​തി​യി​ലാ​ണ്. 1974 ൽ ​ആ​ണ് ഈ ​ബ​സ് സ്റ്റോ​പ്പ് നി​ർ​മി​ച്ച​ത്. അ​ര​നൂ​റ്റാ​ണ്ടു പി​ന്നി​ട്ട ഈ ​ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം ബ​ല​ക്ഷ​യം മൂ​ലം ത​ക​രാ​ൻ തു​ട​ങ്ങി​യ​തോ​ടെ പു​തു​ക്കി​പ്പ​ണി​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യ​തോ​ടെ വ​ള​ച്ചു​കെ​ട്ടി ആ​ളു​ക​ൾ ബ​സ് കാ​ത്തു​നി​ൽ​ക്കു​ന്ന​ത് ത​ട​ഞ്ഞി​രു​ന്നു.

കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ ഇ​ള​കി​വീ​ഴാ​ൻ തു​ട​ങ്ങി​യ​തോ​ടെ കെ​ട്ടി അ​ട​ച്ചു. റോ​ഡി​ലൂ​ടെ ഭാ​ര​മേ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​മ്പോ​ൾ ഈ ​കാ​ത്തി​രി​പ്പ് കേ​ന്ദ്രം ഇ​ള​കു​ന്ന​തും പ​തി​വാ​ണ്. അ​പ​ക​ട​ക​ര​മാ​യ ഈ ​കെ​ട്ടി​ട​ത്തി​നോ​ടു ചേ​ർ​ന്ന് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ താ​ത്കാ​ലി​ക ഇ​രി​പ്പി​ട​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നും പു​തി​യ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്രം നി​ർ​മി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്‌.

Tags : Bus stop Nattuvishesham District News

Recent News

Corehub Up