കൂത്തുപറമ്പ്: അഞ്ചരക്കണ്ടിക്കടുത്ത് കുന്നിരിക്കയിൽ വാഹനാപകടത്തിൽ വ്യാപാരി മരിച്ചു. മമ്പറം മൈലുള്ളിമെട്ടയിലെ വിജേഷ് (45) ആണ് മരിച്ചത്. അഞ്ചരക്കണ്ടി റജിസ്ട്രാർ ഓഫീസിനു മുൻവശം വർണം ഫാൻസി ഷോപ്പുടമയാണ്.
ബുധനാഴ്ച രാത്രി 10 ഓടെ കുന്നിരിക്ക യുപി സ്കൂളിന് സമീപമായിരുന്നു അപകടം. കട പൂട്ടി ബൈക്കിൽ വീട്ടിലേക്ക് മടങ്ങവെ എതിരേ വന്ന കാറുമായി ബൈക്ക് കൂട്ടിയിടിക്കുകയായിരുന്നു. പരേതനായ എ. ആണ്ടി -ചന്ദ്രി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: വിനോദൻ, വിനീഷ്.
Tags : Businessman dies car accident