x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കു ‘കേ​ബി​ൾ കെ​ണി’

സ്വ​ന്തം ലേ​ഖ​ക​ൻ
Published: June 4, 2026 07:44 AM IST | Updated: June 4, 2026 07:44 AM IST

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രും കേ​ബി​ൾ ഓ​പ്പ​റേ​റ്റ​ർ​മാ​രും ത​മ്മി​ലു​ള്ള പ​ഴ​യ "ക​ത്രി​ക​പ്പോ​രി​ന്‍റെ' ഓ​ർ​മ​ക​ൾ ബാ​ക്കി​യാ​ക്കി ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത​ക​ളി​ൽ വീ​ണ്ടും കേ​ബി​ൾ കെ​ണി​ക​ൾ രൂ​പ​പ്പെ​ടു​ന്നു. പ്ര​ധാ​ന റോ​ഡു​ക​ളി​ലും കാ​ൽ​ന​ട​പ്പാ​ത​ക​ളി​ലും അ​ല​ക്ഷ്യ​മാ​യി പൊ​ട്ടി​വീ​ണും താ​ഴ്ന്നും കി​ട​ക്കു​ന്ന കേ​ബി​ളു​ക​ൾ യാ​ത്ര​ക്കാ​ർ​ക്കു ത​ല​വേ​ദ​ന​യാ​കു​ക​യാ​ണ്.

വ​ർ​ധി​ക്കു​ന്ന അ​പ​ക​ട​സാ​ധ്യ​ത

പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ച്ച് സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ന​ഗ​ര​ത്തി​ലേ​ക്കു കൂ​ട്ട​ത്തോ​ടെ എ​ത്തി​ത്തു​ട​ങ്ങി​യ​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത ഇ​ര​ട്ടി​യാ​യി. തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ പ​ല​യി​ട​ത്തും കാ​ൽ​ന​ട​പ്പാ​ത​ക​ളി​ലേ​ക്കു കേ​ബി​ളു​ക​ൾ വീ​ണു​കി​ട​ക്കു​ന്ന​തു നി​ത്യ​കാ​ഴ്ച​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വെ​ളി​ച്ച​ക്കു​റ​വു​ള്ള സ​മ​യ​ങ്ങ​ളി​ൽ ഇ​തു​വ​ഴി പോ​കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ഇ​തു വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

 

ന​ഗ​ര​ത്തി​ലെ വൈ​ദ്യു​തി പോ​സ്റ്റു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യും അ​ല​ക്ഷ്യ​മാ​യും വ​ലി​ച്ച കേ​ബി​ളു​ക​ൾ ഒ​തു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത​തി​നെ​തു​ട​ർ​ന്ന് 2022ൽ ​കോ​ർ​പ​റേ​ഷ​ൻ നേ​രി​ട്ടി​റ​ങ്ങി അ​വ മു​റി​ച്ചു​മാ​റ്റി​യ​തു വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കു വ​ഴി​വ​ച്ചി​രു​ന്നു.

അ​ന്ന് എം​ജി റോ​ഡ്, സ്വ​രാ​ജ് റൗ​ണ്ട്, പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡ് തു​ട​ങ്ങി​യ പ്ര​മു​ഖ ഇ​ട​ങ്ങ​ളി​ലെ​ല്ലാം കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ വ്യാ​പ​ക​മാ​യി കേ​ബി​ളു​ക​ൾ മു​റി​ച്ചു​നീ​ക്കു​ക​യും വ​ലി​യ ജ​ന​ശ്ര​ദ്ധ നേ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്‍റ​ർ​നെ​റ്റും ചാ​ന​ൽ സം​പ്രേ​ഷ​ണ​വും മ​ണി​ക്കൂ​റു​ക​ളോ​ളം സ്‍​തം​ഭി​ച്ചി​രു​ന്നു.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കേ​ബി​ളു​ക​ൾ മാ​റ്റാ​മെ​ന്നും നി​ല​വി​ലു​ള്ള​വ കൃ​ത്യ​മാ​യി ടാ​ഗ് ചെ​യ്ത് ഉ​യ​രം​കൂ​ട്ടി കെ​ട്ടി​വ​യ്ക്കാ​മെ​ന്നു​മു​ള്ള ക​മ്പ​നി​ക​ളു​ടെ ഉ​റ​പ്പി​ന്മേ​ലാ​ണ് അ​ന്നു പ്ര​ശ്നം താ​ത്കാ​ലി​ക​മാ​യി പ​രി​ഹ​രി​ച്ച​ത്.

വേ​ണം, അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ

കു​റ​ച്ച​നാ​ൾ ഈ ​വ്യ​വ​സ്ഥ​ക​ൾ കൃ​ത്യ​മാ​യി പാ​ലി​ക്ക​പ്പെ​ട്ടെ​ങ്കി​ലും, ഇ​പ്പോ​ൾ വീ​ണ്ടും പ​ഴ​യ​പ​ടി​യാ​കു​ന്ന കാ​ഴ്ച​യാ​ണ്. പ​ല പ്ര​മു​ഖ ക​മ്പ​നി​ക​ളും ത​ങ്ങ​ളു​ടെ പു​തി​യ ക​ണ​ക്‌​ഷ​നു​ക​ൾ ന​ൽ​കു​മ്പോ​ൾ പ​ഴ​യ കേ​ബി​ളു​ക​ൾ അ​ഴി​ച്ചു​മാ​റ്റാ​ൻ ത​യാ​റാ​കാ​ത്ത​താ​ണ് പ്ര​തി​സ​ന്ധി വീ​ണ്ടും രൂ​ക്ഷ​മാ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യു​ടെ കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണ​മി​ല്ലാ​യ്മ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​ൻ കാ​ര​ണ​വു​മാ​കു​ന്നു.

പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും ക​രാ​ർ ലം​ഘി​ക്കു​ന്ന കേ​ബി​ൾ ക​മ്പ​നി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന​ന​ട​പ​ടി വേ​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.

K-Rail Survey

Tags : nattu vishesham Cable trap

Recent News

Corehub Up