x
ad
Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ​പ്പൂ​ക്ക​ള​മൊ​രു​ക്കാ​ൻ ത​ല​യാ​ഴ​ത്ത് ത​ല​യു​യ​ർ​ത്തി ബ​ന്ദി​പൂ​ക്ക​ൾ


Published: August 16, 2026 04:55 AM IST | Updated: August 16, 2026 04:55 AM IST

ത​ല​യാ​ഴം:​ഓ​ണ​ത്തി​ന് പൂ​ക്ക​ള​മൊ​രു​ക്കാ​ൻ ത​ല​യാ​ഴ​ത്ത് കു​ടും​ബ​ശ്രീ​യു​ടെ പൂ​ന്തോ​ട്ട​ങ്ങ​ൾ. ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് നാ​ലാം​വാ​ർ​ഡി​ലെ ദേ​വീ കു​ടും​ബ​ശ്രീ യൂ​ണി​റ്റും കാ​ളി​ന്ദി കു​ടും​ബ​ശ്രീ യൂ​ണി​റ്റു​മാ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​നി​ട​യി​ലും പൂ​കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ച്ച​ത്.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​റ​വ് പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി ഒ​രു വാ​ർ​ഡി​ൽ ര​ണ്ട് ഗ്രൂ​പ്പെ​ന്ന ക്ര​മ​ത്തി​ൽ 32 ഗ്രൂ​പ്പു​ക​ളാ​ണ് പൂ​കൃ​ഷി​യി​ലേ​ർ​പ്പെ​ട്ട​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗം ഗ്രൂ​പ്പു​ക​ളു​ടെ പൂ​കൃ​ഷി​യും ജ​ലാ​ശ​യ​ങ്ങ​ൾ ക​ര​ക​വി​ഞ്ഞ് വെ​ള്ളം ക​യ​റി ന​ശി​ച്ചു. നാ​ലാം വാ​ർ​ഡി​ലെ ദേ​വീ ഗ്രൂ​പ്പ് 20സെ​ന്‍റ​റി​ലാ​ണ് പൂ​കൃ​ഷി ന​ട​ത്തി​യ​ത്.​വ​ള​രെ ഉ​യ​ർ​ന്ന പു​ര​യി​ട​ത്തി​ലാ​യ​തി​നാ​ൽ ഇ​വ​രു​ടെ പൂ​കൃ​ഷി​യി​ൽ വെ​ള്ളം ക​യ​റി​യി​ല്ല. ദേ​വീ ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യ മി​നി പ്ര​കാ​ശ​ൻ, സു​ലോ​ച​ന ബാ​ബു, ശ്യാ​മ​ള രാ​കേ​ഷ്,രേ​ണു​പ്ര​സാ​ദ് എ​ന്നി​വ​ർ അ​ത്തം മു​ത​ൽ പൂ​വി​ൽ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്.

കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ വി​പ​ണി വി​ല​യേ​ക്കാ​ൾ താ​ഴ്ത്തി പൂ​വി​ൽ​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​വ​വാ​സി​ക​ൾ ത​ന്നെ പൂ​ക്ക​ൾ വാ​ങ്ങാ​നെ​ത്തു​ന്നു​ണ്ട്. നാ​ലാം വാ​ർ​ഡി​ലെ കൂ​വം​ക​രി​പ്പ പാ​ല​ത്തി​ന് തെ​ക്കു​ഭാ​ഗ​ത്ത് കാ​ളി​ന്ദി ഗ്രൂ​പ്പ് 15 സെ​ന്‍റ​റി​ൽ ന​ട​ത്തി​യ ബ​ന്ദി​കൃ​ഷി​ക്ക് വെ​ള്ള​പ്പൊ​ക്ക​ത്തെ അ​തി​ജീ​വി​ച്ച ഒ​രു ക​ഥ പ​റ​യാ​നു​ണ്ട്. ക​രി​യാ​റി​നോ​ട് ചേ​ർ​ന്നു കി​ട​ക്കു​ന്ന തോ​ട് ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി കൃ​ഷി​യി​ടം മു​ങ്ങു​മെ​ന്ന നി​ല​യി​ൽ ഗ്രൂ​പ്പ് ഭാ​ര​വാ​ഹി​ക​ളാ​യ ര​ജി​ത ദി​ലീ​പ്, സി​ന്നി​ബൈ​ജു, സി​ന്ധു​ഹ​രി​കു​മാ​ർ, ഗീ​താ​മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ മ​ണ്ണി​ട്ട് ഉ​യ​ർ​ത്തി​യാ​ണ് പൂ​ക്ക​ളു​ടെ സൗ​ര​ഭം നി​ല​നി​ർ​ത്തി​യ​ത്.

ദേ​വീ ഗ്രൂ​പ്പി​ന്‍റെ പൂ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി​കു​മാ​ർ നി​ർ​വ​ഹി​ച്ചു. ത​ല​യാ​ഴം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​ജി​സ​ല​ഞ്ച് രാ​ജ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ശീ​ല​കു​മാ​രി, ദേ​വീ ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham Captive flowers raised in the river

Recent News

Corehub Up