കുളത്തൂപ്പുഴ: എപിഎന്എം സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ദേശീയപതാക ഉയര്‍ത്തി. വൈസ് പ്രസിഡന്റ് സ്വാതന്ത്ര്യദിന സന്ദേശം നല്കി. ജില്ലാ പഞ്ചായത്തംഗം, അധ്യാപകര്‍, സ്കൂള്‍ അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ആയൂര്‍ : വേങ്ങൂര്‍ സഹൃദയ ഗ്രാമീണ വായനശാലയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് വായനശാല രക്ഷാധികാരി ഷാജു തേക്കിന്‍കാട്ടില്‍ ദേശീയ പതാക ഉയര്‍ത്തി. സെക്രട്ടറി ഒ.ബിജു അധ്യക്ഷത വഹിച്ചു. ഒ.ബിനു സ്വാതന്ത്ര്യദിന സന്ദേശം നല്കി. പാസ്റ്റര്‍ സുരേഷ് ബാബു, ലൈബ്രേറിയന്‍ ജോളി ബിജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഏരൂര്‍: ഏരൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് പ്രധാന അധ്യാപകന് പി. ഹാഷിം പതാക ഉയര്‍ത്തി. പിടിഎ പ്രസിഡന്റ് വി. രാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആതിര പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍,, അജയന്, സുനില്‍, ലിനുമോന്‍, സോണി ദാസ്, പ്രസീദ, പി.കെ. സന്തോഷ് ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സ്വാതന്ത്ര്യദിന റാലിയില്‍ എന്‍സിസി, എസ്പിസി, എന്‍എസ്എസ്, ലിറ്റില്‍ കൈറ്റ്സ്, ജെആര്‍സി, സ്കൗട്ട് തുടങ്ങിയവര്‍ പങ്കെടുത്തു. അധ്യാപക രക്ഷാകര്‍തൃ സമിതി നേതൃത്വം നല്കി.
കേരളപുരം: സെന്റ് വിന്‍സന്റ് കോണ്‍വന്റ് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഡിസ്ട്രിക്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്സ് സബ് ഇന്‍സ്പെക്ടര്‍ വൈ. സാബു ദേശീയ പതാക ഉയര്‍ത്തി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോണി അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ബിനോയ് ക്രിസ്റ്റി, ഇടവക വികാരി ഫാ. ഡോ. ജോയ് തുരുത്തേല്‍, സ്റ്റാഫ് സെക്രട്ടറി ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു. സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍, കരാട്ടേ പ്രകടനങ്ങള്‍, ഗ്രൂപ്പ് ഡാന്‍സുകള്‍ തുടങ്ങിയവയും നടന്നു. മധുരപലഹാരം വിതരണം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ ക്യാപ്റ്റന്‍ ഖദീജ, ഐടി അഡ്മിന് റെനി, ഫിസിക്കല്‍ ട്രെയിനര്‍മാരായ കിരണ്‍, അജയ്, രാജീവ് എന്നിവരും പങ്കെടുത്തു.
മുളവന : കോണ്‍ഗ്രസ് മുളവന ഒന്നാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ വാര്‍ഡ് മെമ്പര്‍ സരിനി അനില്‍ ദേശീയ പതാക ഉയര്‍ത്തി.കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കെ.എം. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വൈ. റോയി, കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വാറൂര്‍. ജി. തങ്കച്ചന്, വി. മാമ്മച്ചന്‍, മോഹന്‍ ഫിലിപ്പ്, കെ. രവീന്ദ്രന്., എം. തങ്കച്ചന് എന്നിവര്‍ പ്രസംഗിച്ചു.
മാടന്‍കാവ് 22-ാം നമ്പര്‍ അങ്കണവാടിയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷം വാര്‍ഡ് മെമ്പര്‍ സരിനി അനില്‍ പതാക ഉയര്‍ത്തി. അങ്കണവാടി വര്‍ക്കര്‍ സി. നന്ദിനി, എഎല്‍. വനജ വിജയന് എന്നിവര്‍ പങ്കെടുത്തു.കുണ്ടറ: ജി.എംഗ്ലോബല് സ്കൂളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഗ്രീന്‍സ് എഡ്യൂ പാര്‍ക്ക് എംഡി ഐസക് ഈപ്പന് പതാക ഉയര്‍ത്തി. യോഗത്തില്‍ പിടിഎ പ്രസിഡന്റ് സുനില്‍ അധ്യക്ഷത വഹിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.സി. ബീന സ്വാതന്ത്ര്യദിന സന്ദേശം നല്കി. മാതൃസമിതി പ്രസിഡന്റ് രേഷ്മ, കാര്‍ത്തിക, റസീന, ഹിബ, നീതു , അയാന് വിജയ്, നിത സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചവറ സൗത്ത്: കാസ്കറ്റ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ നടയ്ക്കാവ് മാര്‍ക്കറ്റില്‍ സ്വാതന്ത്ര്യദിന ജനകീയ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇഎംഎസ് ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി സി.ശശിധരന് ഉദ്ഘാടനം ചെയ്തു.
മാര്‍ക്കറ്റില്‍ സാധനങ്ങള്‍ വാങ്ങാന്എത്തിയവര് പ്രായവ്യത്യാസമില്ലാതെ മല്‍സരത്തില്‍ പങ്കെടുത്തു.
വിജയികള്‍ക്ക് തത്സമയം മത്സ്യം വെളിച്ചെണ്ണ, പച്ചക്കറി എന്നിവ ഉള്‍പ്പെടെയുള്ള നിത്യോപയോഗസാധനങ്ങള്‍ സമ്മാനമായി നല്കി.
കാസ്ക്കറ്റ് പ്രസിഡന്റ് ബി.കെ. വിനോദ് ജനകീയ ക്വിസ് മത്സരം നടത്തി. സെക്രട്ടറി കെ.എസ് അനില്‍, രതീഷ് ചന്ദ്രന്, ടി. ദിലീപ്, ജെ. മൈക്കിള്‍, ജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.