മലയോര ഹൈവേയില്‍ കണ്ടഞ്ചിറ വലിയ വളവില്‍ നിയന്ത്രണംവിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുകയറിയ നിലയില്‍.
കുളത്തൂപ്പുഴ: മലയോരഹൈവേയില്‍ നിയന്ത്രണംവിട്ട വാഹനം വൈദ്യുതി തൂണിലേക്ക് ഇടിച്ചുകയറി അപകടം. കാര്‍ ഓടിച്ചിരുന്ന യുവതിക്ക് പരിക്ക്.
കുളത്തൂപ്പുഴ മടത്തറപാതയില് ഡാലി കണ്ടഞ്ചിറ വലിയവളവിൽ കഴിഞ്ഞ ദിവസ മാണ് അപകടമുണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ കുളത്തൂപ്പുഴ സ്വദേശിനി സുനിതയെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചോഴിയക്കോട് നിന്ന് കുളത്തൂപ്പുഴയിലേക്ക് പോകുമ്പോള്‍ വളവു തിരിയുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ പാതയോരത്തെ 11 കെവി വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
Tags : Local News Nattuvishesham Kollam