x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ നി​യ​ന്ത്ര​ണംവി​ട്ടു മ​ര​ത്തി​ലി​ടി​ച്ചു; ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്


Published: January 9, 2026 01:38 AM IST | Updated: January 9, 2026 01:38 AM IST

പെ​രു​മ്പ​ട​വ് ത​ല​വി​ൽ റോ​ഡി​ൽ ഇ​ന്ന​ലെ അ​പ​ക​ട​ത്തി​ൽപ്പെ​ട്ട കാ​ർ.

പെ​രു​മ്പ​ട​വ്: നി​യ​ന്ത്ര​ണം വി​ട്ട കാ​ർ റോ​ഡി​ന് പു​റ​ത്താ​യു​ള്ള റ​ബ​ർ മ​ര​ത്തി​ലി​ടി​ച്ച് ഡ്രൈ​വ​ർ​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റു. പെ​രു​മ്പ​ട​വ് ത​ല​വി​ൽ റോ​ഡി​ൽ വ​ലി​യ വ​ള​വി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ തി​രു​വ​ട്ടൂ​ർ സ്വ​ദേ​ശി ക​രു​ണ​നെ ത​ളി​പ്പ​റ​ന്പി​ലെ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പെ​രു​മ്പ​ട​വ് ത​ല​വി​ൽ റോ​ഡി​ന്‍റെ വീ​തി കു​റ​വും കു​ത്ത​നെയുള്ള ക​യ​റ്റ​വും കൊ​ടും വ​ള​വു​ക​ളും റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളെ അ​പ​ക​ട​ത്തി​ലാ​ക്കു​ന്നു​ണ്ട്. ഈ ​മേ​ഖ​ല​യി​ൽ റോ​ഡി​ന്‍റെ ഒ​രുവ​ശം ഉ​യ​ർ​ന്നും മ​റു​വ​ശം താ​ഴ്ന്നു​മാ​ണ്. ഇ​താ​ണ് വാ​ഹ​ന​ങ്ങ​ളെ പ്ര​ധാ​ന​മാ​യും അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന​ത്. കൊ​ടും വ​ള​വു​ക​ളി​ൽ പോ​ലും റോ​ഡി​നോ​ട് ചേ​ർ​ന്ന സു​ര​ക്ഷാ ഭി​ത്തി​ക​ളും നി​ർ​മി​ച്ചി​ട്ടി​ല്ല. പ​ല​യി​ട​ങ്ങ​ളി​ലം മെ​ക്കാ​ഡം ടാ​റിം​ഗ് പൊ​ട്ടി​പൊ​ളി​ഞ്ഞി​ട്ടു​മു​ണ്ട്.

അ​തീ​വ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള റോ​ഡാ​യി​ട്ടും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കാ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ൾ ജ​ന​പ്ര​തി​നി​ധി​ക​ൾ പ​ല​ത​വ​ണ അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽപ്പെ​ടു​ത്തി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ റോ​ഡ് ന​വീ​ക​ര​ണം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : Car loses nattuvishesham local news

Recent News

Corehub Up