x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശി​വ​പു​ര​ത്ത് കാ​ർ നി​യ​ന്ത്ര​ണംവി​ട്ട് വീ​ട്ടു​മു​റ്റ​ത്ത് മ​റി​ഞ്ഞു


Published: June 26, 2026 12:25 AM IST | Updated: June 26, 2026 12:25 AM IST

മ​ട്ട​ന്നൂ​ർ: ശി​വ​പു​ര​ത്ത് കാ​ർ നി​യ​ന്ത്ര​ണം വി​ട്ടു വീ​ട്ടു​മു​റ്റ​ത്ത് മ​റി​ഞ്ഞു. ശി​വ​പു​രം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ മു​ണ്ട​പ്ര​വ​ൻ വീ​ട്ടി​ൽ ശ്രീ​മ​തി​യു​ടെ വീ​ട്ടു​മു​റ്റ​ത്താ​ണ് കാ​ർ മ​റി​ഞ്ഞ​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. ശി​വ​പു​രം ഭാ​ഗ​ത്തുനി​ന്ന് ഉ​രു​വ​ച്ചാ​ലി​ലേ​ക്ക് പോ​കു​ക​യാ യി​രു​ന്ന കാ​റാ​ണ് റോ​ഡി​ൽനി​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് വീ​ട്ടു​മു​റ്റ​ത്തേ മ​റി​ഞ്ഞ​ത്. അ​പ​ക​ട സ​മ​യം കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വീ​ട്ടി​ന​ക​ത്താ​യ​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന കു​ട്ടി​ക​ൾ അ​പ​ക​ട​ത്തി​ന് തൊ​ട്ട് മു​മ്പാ​ണ് മാ​റി നി​ന്ന​ത്. അ​പ​ക​ട​ത്തി​ൽ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. മാ​ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

Tags : Car lost control Nattuvishesham Districte news

Recent News

Corehub Up