ഇന്നലെ രാവിലെ ഏഴിലോട് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ തലകീഴായി മറിഞ്ഞുണ്ടായ അപകടം.
പയ്യന്നൂർ: ഏഴിലോട് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ തലകീഴായി മറിഞ്ഞ് നാല് യുവാക്കള്‍ക്ക് പരിക്ക്. നീലേശ്വരം ആയന്നൂരിലെ ജഗൻ(19), അര്ജുന് (19), ജുതിന്‍ (19), നവനീത്(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സഹപാഠികളായ നാലുപേരും പറശിനിക്കടവിലേക്കുള്ള യാത്രക്കിടയിലാണ് കാര്‍ തല കീഴായി മറിഞ്ഞ് അപകടമുണ്ടായത്. നാട്ടുകാരാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.