x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മേ​ല്‍​പ്പാ​ത​യി​ല്‍​നി​ന്നു കാ​ര്‍ താ​ഴേ​ക്കു പ​തി​ച്ചു; നാ​ലു​ പേ​ര്‍​ക്കു പ​രി​ക്ക്

വെബ് ഡെസ്ക്
Published: September 7, 2026 10:36 PM IST | Updated: September 7, 2026 10:36 PM IST

മേ​ല്‍​പ്പാ​ത​യിൽനിന്ന് സ​ര്‍​വീ​സ് റോ​ഡി​ലേ​ക്ക് പ​തി​ച്ച കാ​ര്‍.

ചേ​ര്‍​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ല്‍ ചേ​ര്‍​ത്ത​ല ഒ​റ്റ​പ്പു​ന്ന​യി​ല്‍ നി​ര്‍​മാ​ണം ഭാ​ഗി​ക​മാ​യി പൂ​ര്‍​ത്തി​യാ​യ മേ​ല്‍​പ്പാ​ത​യി​ല്‍നി​ന്നു കാ​ര്‍ താ​ഴേ​ക്കു പ​തി​ച്ചു. 15 അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍നി​ന്നാ​ണ് സ​ര്‍​വീ​സ് റോ​ഡി​നോ​ടു ചേ​ര്‍​ന്ന കാ​ന​യ്ക്കു മേ​ൽ കാ​ര്‍​ത​ല​കീ​ഴാ​യി പ​തി​ച്ച​ത്. കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഗ​ര്‍​ഭി​ണി​യാ​യ യു​വ​തി​യ​ട​ക്കം അ​ഞ്ചു​ പേ​ര്‍​ക്കു പ​രിക്കേ​റ്റു. കൊ​ല്ലം അ​ഞ്ച​ല്‍ സ്വ​ദേ​ശി​ക​ളാ​യ അ​ശ്വ​തി (23), അ​ശ്വ​തി​യു​ടെ ഭ​ര്‍​ത്താ​വ് സ​തീ​ഷ് (28), ഷാ​നി (42), ന​സ്രി​ന്‍ (13), വി​ഷ്ണു​രാ​ജ് (48) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്.

ഇന്നലെ വൈ​കി​ട്ട് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ഗ​ര്‍​ഭി​ണി​യാ​യ അ​ശ്വ​തി​യു​ടെ ത​ല​യ്ക്കും ക​ണ്ണി​നും ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഷാ​നി​ക്കും ന​സ്രി​നും ത​ല​യ്ക്കാ​ണ് പ​രിക്കേ​റ്റ​ത്. സ​തീ​ഷി​ന്‍റെ​യും വി​ഷ്ണു​രാ​ജി​ന്‍റെയും പ​രിക്ക് ഗു​രു​ത​ര​മ​ല്ല. ഇ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

ഷാ​നി​യു​ടെ മ​ക​ളു​ടെ വി​വാ​ഹ​ത്തി​നു ഞാ​യ​റാ​ഴ്ച കൊ​ല്ലം അ​ഞ്ച​ലി​ല്‍നി​ന്ന് ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തി​വ​ര്‍ വി​വാ​ഹശേ​ഷം തി​ങ്ക​ളാ​ഴ്ച മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം. മേ​ല്‍​പാ​ത​യു​ടെ മു​ക​ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത ഇ​രു​മ്പ് കൈ​വ​രി​ക​ള്‍ ത​ക​ര്‍​ത്താ​ണ് കാ​ര്‍ താ​ഴേ​ക്കു പ​തി​ച്ച​ത്. അ​മി​ത​വേ​ഗ​വും സൂ​ച​നാ സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​തു​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.

കാ​റി​നു​ള്ളി​ല്‍ കു​ടു​ങ്ങി​പ്പോ​യ അ​ഞ്ചു​പേ​രെ​യും ചേ​ര്‍​ത്ത​ല​യി​ല്‍ നി​ന്നെ​ത്തി​യ അ​ഗ്‌​നി​ശ​മ​ന സേ​ന​യും പ്ര​ദേ​ശ​വാ​സി​ക​ളും മ​റ്റു വാ​ഹ​ന യാ​ത്ര​ക്കാ​രും ചേ​ര്‍​ന്നാ​ണ് പു​റ​ത്തെ​ത്തി​ച്ച​ത്. ചേ​ര്‍​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച അ​ശ്വ​തി​യെ​യും സ​തീ​ഷി​നെ​യും കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലി​ലേ​ക്കും ഷാ​നി​യെ​യും ന​സ്രി​നെ​യും വി​ഷ്ണു​രാ​ജി​നെ​യും ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. എ​ല്ലാ​വ​രും അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യാ​ണ് വി​വ​രം.

Tags : injured NattuVishesham DistrictNews

Recent News

Corehub Up