x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ബി​ദി​ന ഘോ​ഷ​യാ​ത്ര​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി; മൂ​ന്നു കു​ട്ടി​ക​ൾ​ക്കു പ​രി​ക്ക്, മൂന്നുപേർ പിടിയിൽ

വെബ് ഡെസ്ക്
Published: August 26, 2026 12:29 AM IST | Updated: August 26, 2026 12:29 AM IST

പ്രതീകാത്മക ചിത്രം

ചെ​ങ്ങ​ന്നൂ​ർ: ന​ബി​ദി​ന ഘോ​ഷ​യാ​ത്ര​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി മൂ​ന്നു കു​ട്ടി​ക​ൾ​ക്കു പ​രി​ക്ക്. കൊ​ല്ല​ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ ബാ​സി​ത് (9), ഹാ​റൂ​ൺ (9), മു​ഹ​മ്മ​ദ് ഫാ​സി​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ വൈ​കുന്നേരം അഞ്ചിനായി​രു​ന്നു സം​ഭ​വം. കൊ​ല്ല​ക​ട​വ് മു​സ്‌ലിം ജ​മാ​അ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എം.​കെ. റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന റാ​ലി​യി​ലേ​ക്കാ​ണ് കോ​ടു​കു​ള​ഞ്ഞി ഭാ​ഗ​ത്തു​നി​ന്നെ​ത്തി​യ കാ​ർ ഇ​ടി​ച്ചു​ക​യ​റി​യ​ത്. കാ​ർ നി​യ​ന്ത്ര​ണംവി​ട്ട നി​ല​യി​ൽ വ​രു​ന്ന​ത് ക​ണ്ട് റാ​ലി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​പ​ക​ടം ഒ​ഴി​വാ​ക്കാ​നാ​യി​ല്ല. പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ ഉ​ട​ൻ​ത​ന്നെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ൺ​മ​ണി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ത്ത​നം​തി​ട്ട മെ​ഴു​വേ​ലി ഇ​ല​വും​തി​ട്ട ചെ​റു​വീ​ട്ടി​ൽ അ​നു​ദേ​വ് (31), എ​സ്. അ​ബി​ൻ (27), വെ​ൺ​മ​ണി ഏ​റം ഇ​ട​യി​നേ​ത്ത് അ​നു​രാ​ജ് (28) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ത്തു. പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ സം​ഭ​വ​സ്ഥ​ല​ത്തും പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലും ത​ടി​ച്ചു​കൂ​ടി.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up