തകര്ന്നു കിടക്കുന്ന കാരിത്താസ് - കൊച്ചുമഠം റോഡ്.
ഏറ്റുമാനൂര്: കുഴികള് നിറഞ്ഞ റോഡ് നന്നാക്കാന് നടപടിയില്ല. ഏറ്റുമാനൂര് നഗരസഭ 29-ാം വാര്ഡിലെ കാരിത്താസ് - കൊച്ചുമഠം റോഡാണ് തകര്ന്നു കിടക്കുന്നത്. പഴയ എംസി റോഡില് കാരിത്താസ് ആശുപത്രിക്കു സമീപത്തുനിന്നാരംഭിച്ച് മണര്കാട് ബൈപാസ് റോഡില് പേരൂരിനു സമീപം അവസാനിക്കുന്ന റോഡാണിത്.
കിഴക്കന് മേഖലകളില്നിന്ന് മണര്കാട് ബൈപാസ് വഴി എത്തുന്ന ആംബുലന്സുകള് ഉള്പ്പെടെയുള്ള വാഹനങ്ങള് എളുപ്പത്തില് കാരിത്താസ് ആശുപത്രിയില് എത്തുന്നത് ഈ റോഡിലൂടെയാണ്.
ജലവിതരണ പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാന് എടുത്തതും പൈപ്പ് പൊട്ടിയതിനെത്തുടര്ന്ന് രൂപപ്പെട്ടതുമാണ് റോഡിലെ കുഴികള്. വാഹനയാത്രയും കാല്നട സഞ്ചാരവുമെല്ലാം വര്ഷങ്ങളായി ദുഷ്കരമായ അവസ്ഥയിലാണ്. റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര് നിരവധിത്തവണ നഗരസഭാ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പൊതുപ്രവര്ത്തകനായ ജയിംസ് പുളിക്കന് റോഡിലെ കുഴികളില് വാഴ നട്ട് പ്രതിഷേധിച്ചിരുന്നു.
റോഡ് നന്നാക്കാന് നഗരസഭ നടപടി സ്വീകരിക്കുന്നില്ലെങ്കില് പ്രത്യക്ഷ സമരപരിപാടികള് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്.
---------
റോഡ് 11 വര്ഷമായി തകര്ന്നു കിടക്കുന്നു. റോഡ് നന്നാക്കാന് കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് തദ്ദേശ സ്വയംഭരണ മന്ത്രി ഉത്തരവിട്ടിട്ടും നഗരസഭ നടപടിക്ക് കൂട്ടാക്കുന്നില്ല.
- ജയിംസ് പുളിക്കന്
(പൊതുപ്രവര്ത്തകന്)