x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 12, 2026 11:25 PM IST | Updated: August 12, 2026 11:25 PM IST

ശു​ദ്ധ​ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ടാ​ങ്ക​റി​ൽ ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്നു.

മാ​ന്നാ​ർ: പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ജ​ല​സ്രോ​ത​സു​ക​ൾ മ​ലി​ന​മാ​യ​തി​നാ​ൽ മാ​ന്നാ​റി​ന്‍റെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി. കി​ണ​റു​ക​ളി​ൽ ഉ​ൾ​പ്പ​ടെ മ​ലി​ന​ജ​ലം ക​ല​ർ​ന്ന​തോ​ടെ​യാ​ണ് ശു​ദ്ധ​ജ​ലം ഇ​ല്ലാ​താ​യ​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും മ​റ്റും കു​പ്പി​വെ​ള്ള​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തി​രു​ന്ന​തി​നാ​ൽ കു​ടി​ക്കാ​നും മ​റ്റും ഉ​പ​യോ​ഗി​ച്ചു.

എ​ന്നാ​ൽ, മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ജ​ലം വേ​ണ്ടി വ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ള​മെ​ത്തി​ച്ചു. പ്ര​ള​യം ക​ഴി​ഞ്ഞ് വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ ശു​ചി​യാ​ക്കു​വാ​ൻ ഇ​നി​യും ദി​വ​സ​ങ്ങ​ൾ വേ​ണ്ടി വ​രും. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട്ട് ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി കു​ടി​വെ​ള്ളം ടാ​ങ്ക​റു​ക​ളി​ൽ നേ​രി​ട്ടെ​ത്തി​ച്ചു ന​ൽ​കി​യ​ത്.

പ്ര​ദേ​ശ​ത്തെ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​കെ. പ്ര​സാ​ദ്, വി​ക​സ​ന കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടൈ​റ്റ​സ് കു​ര്യ​ൻ, ര​ണ്ടാം വാ​ർ​ഡ് മെം​ബ​ർ ലേ​ഖ​ന കു​മാ​രി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ നേ​രി​ട്ട​റി​ഞ്ഞ ജ​ന​പ്ര​തി​നി​ധി​ക​ൾ, വ​രും ദി​വ​സ​ങ്ങ​ളി​ലും പ്ര​ദേ​ശ​ത്ത് ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ളും തു​ട​ർ​ന​ട​പ​ടി​ക​ളും ഉ​റ​പ്പാ​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

Tags : Nattuvishesham Districtnews Carried

Recent News

Corehub Up