x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

12 ല​ക്ഷ​ത്തി​ന്‍റെ ഹാ​ൻ​സ് പി​ടി​കൂ​ടി​യ കേ​സ്: ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പി​ടി​യിൽ


Published: July 13, 2026 12:03 AM IST | Updated: July 13, 2026 12:03 AM IST

രഞ്ജിത് ലാൽ

അ​മ്പ​ല​പ്പു​ഴ: അ​ട​ച്ചി​ട്ട മു​റി​യി​ൽനി​ന്ന് 12 ല​ക്ഷ​ത്തി​ൽ​പ്പ​രം രൂ​പ വി​ലവ​രു​ന്ന ഹാ​ൻ​സ് പി​ടി​കൂ​ടി​യ കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് ഗൗ​രി സ​ദ​ന​ത്തി​ൽ ര​ഞ്ജി​ത് ലാ​ലി(49)നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ സി​ഐ പ്ര​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം എ​റ​ണാ​കു​ള​ത്തുനി​ന്ന് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച​യാ​ണ് അ​മ്പ​ല​പ്പു​ഴ പ​ടി​ഞ്ഞാ​റെ ന​ട​യി​ലു​ള്ള ര​ഞ്ജി​ത് ലാ​ലി​ന്‍റെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള അ​ട​ച്ചി​ട്ട ക​ടമു​റി​യി​ൽനി​ന്ന് ഹാ​ൻ​സ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് പ​ടി​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​നുശേ​ഷം ഒ​ളി​വി​ൽ പോ​യ ഇ​യാ​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് എ​റ​ണാ​കു​ള​ത്തുനി​ന്ന് പി​ടി​കൂ​ടി​യ​ത്. ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ പി​ന്നീ​ട് റി​മാ​ൻഡ് ചെ​യ്തു.

Tags : Case Nattuvishesham District News

Recent News

Corehub Up