പുനലൂര്‍: പുനലൂര്‍-ചെങ്കോട്ട പാതയില്‍ ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിന് സമീപം റെയില്‍ പാലത്തില്‍ കാട്ടാന നിലയുറപ്പിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താത്കാലികമായി തടസപ്പെട്ടു. കഴിഞ്ഞദിവസമായിരുന്നു സംഭവം.
പുനലൂര്‍ ഭാഗത്തുനിന്ന് വരികയായിരുന്ന പാലരുവി എക്സ്പ്രസ് ഒറ്റക്കല്‍ ഇരപ്പിന്‍ചാല്‍ ഭാഗത്തെത്തിയപ്പോഴാണ് കാട്ടാനയെ പാളത്തില്‍ കണ്ടത്. ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടലില്‍ ട്രെയിന്‍ നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി.
Tags : Local News Nattuvishesham Kollam