പതാക പ്രയാണത്തിന് താമരശേരി രൂപതയിൽ സ്വീകരണം നൽകിയപ്പോള്.
താമരശേരി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ 19 മുതൽ 23 വരെ റോമിൽ നടക്കുന്ന ഗ്ലോബൽ മീറ്റിന് മുന്നോടിയായി നടത്തുന്ന പതാക പ്രയാണത്തിന് താമരശേരി രൂപതയിൽ സ്വീകരണം നൽകി.
45 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന ഗ്ലോബൽ മീറ്റിന്റെ പതാക പ്രയാണം കാക്കനാട് സെൻതോമസ് മൗണ്ടിൽ നിന്ന് ആരംഭിച്ച് അമേരിക്ക, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യൻ രാജ്യങ്ങൾ, കാനഡ തുടങ്ങിയ രാജ്യങ്ങളിലൂടെ പ്രയാണം പൂർത്തിയാക്കിയാണ് ഇന്ത്യയിൽ എത്തിയത്.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി എന്നിവരുടെ നേതൃത്വത്തിലാണ് പതാക പ്രയാണം താമരശേരി രൂപതാ ഭവനിൽ എത്തി ചേർന്നത്. സ്വീകരണ സമ്മേളനം താമരശേരി രൂപത ചാൻസിലർ ഡോ.സെബാസ്റ്റ്യൻ കവളക്കാട്ട് ഉദ്ഘാടനം ചെയ്തു. താമരശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളം പറമ്പിൽ അധ്യക്ഷം വഹിച്ചു.
രൂപത ഡയറക്ടർ ഫാ.സബിൻ തൂമുള്ളിൽ മുഖ്യ സന്ദേശം നൽകി. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, താമരശേരി രൂപത ജനറൽ സെക്രട്ടറി ഷാജി കണ്ടത്തിൽ, ട്രഷറർ സജി കരോട്ട്, ബേബി കിഴക്കേഭാഗം സാജൻ എടവഴിക്കൽ, രാജു മംഗലശ്ശേരി, പ്രിൻസ് തിനംപറമ്പിൽ, ഷാന്റൊ തകിടിയേൽ എന്നിവർ പ്രസംഗിച്ചു
Tags : Nattuvishesham Districtnews Deepikanews Catholic Congress