x
ad
Tue, 6 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭൂ​മി ത​രം​മാ​റ്റ​ൽ അ​പേ​ക്ഷ​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കാ​ൻ ന​ട​പ​ടി: മ​ന്ത്രി

വെബ് ഡെസ്ക്
Published: October 6, 2026 12:02 AM IST | Updated: October 6, 2026 12:02 AM IST

പ​ട്ട​യ​മേ​ള ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ർ​വ​ഹി​ക്കു​ന്നു.

ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ലെ റ​വ​ന്യു ഭൂ​മി ത​രം മാ​റ്റ​ൽ അ​പേ​ക്ഷ​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്.
സ​ർ​ക്കാ​രി​ന്‍റെ നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ജി​ല്ലാ​ത​ല പ​ട്ട​യ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ജി​ല്ല​യി​ലെ അ​ർ​ഹ​രാ​യ 162 കു​ടും​ബ​ങ്ങ​ൾ​ക്ക് മ​ന്ത്രി പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

നൂ​റു​ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് റ​വ​ന്യു വ​കു​പ്പ് കൈ​ക്കൊ​ണ്ട ദ്രു​ത​ഗ​തി​യി​ലു​ള്ള ന​ട​പ​ടി​ക​ളി​ലൂ​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ, ഭൂ​പ്ര​ശ്ന പ​രി​ഹാ​ര​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ത​രം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ല​ഭി​ച്ച 25,000 ഓ​ളം അ​പേ​ക്ഷ​ക​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ട്ട​ത്. എ​ന്നാ​ൽ 50,000 ത്തി​ല​ധി​കം ത​രം​മാ​റ്റ അ​പേ​ക്ഷ​ക​ൾ അ​തി​വേ​ഗം തീ​ർ​പ്പാ​ക്കാ​ൻ സാ​ധി​ച്ചു. പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​ർ​ക്ക​ത്തി​ൽ തു​ട​രു​ന്ന കാ​ഞ്ഞി​ര​ത്തി​നാ​ൽ ഭൂ​മി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ റി​ട്ട. ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണ സ​മി​തി രൂ​പീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​വി​ധ എ​സ്റ്റേ​റ്റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സ്, ന​ട​പ​ടി​ക​ൾ, ന്യാ​യ​വി​ധി ത​ർ​ക്ക​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ക്യാ​ബി​ന​റ്റ് ത​ല​ത്തി​ലും റ​വ​ന്യു ത​ല​ത്തി​ലും ച​ർ​ച്ച ചെ​യ്തി​ട്ടു​ണ്ട്. ഡി​ജി​റ്റ​ൽ റ​വ​ന്യു ഓ​ഫി​സു​ക​ൾ മു​ഖേ​ന സിം​ഗി​ൾ വി​ൻ​ഡോ സം​വി​ധാ​ന​ത്തി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, രേ​ഖ​ക​ൾ എ​ന്നി​വ വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
പ​ട്ട​യ​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ പ്ര​യ​ത്നി​ച്ച റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​രെ​യും ജീ​വ​ന​ക്കാ​രെ​യും പ​രി​പാ​ടി​യി​ൽ മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. ക​ൽ​പ്പ​റ്റ സേ​ക്ര​ഡ് ഹാ​ർ​ട്ട് പ​ള്ളി ഹാ​ളി​ൽ ന​ട​ന്ന പ​ട്ട​യ​മേ​ള​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പി. ​വി​ശ്വ​നാ​ഥ​ൻ, ജി​ല്ലാ ക​ള​ക്ട​ർ വി. ​ചെ​ൽ​സ​സി​നി, മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു സെ​ബാ​സ്റ്റ്യ​ൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ലേ​ഖ രാ​ജീ​വ്, എ​ൽ​ആ​ർ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ കെ. ​മ​നോ​ജ് കു​മാ​ർ, ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ എ.​വി. ദീ​പ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ റ​വ​ന്യു ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജി​ല്ല​യി​ൽ 162 കു​ടും​ബ​ങ്ങ​ൾ ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​യി

ക​ൽ​പ്പ​റ്റ: പ​ട്ട​യ​മേ​ള​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 162 കു​ടും​ബ​ങ്ങ​ൾ​ക്ക് കൂ​ടി ഭൂ​മി​യു​ടെ അ​വ​കാ​ശി​ക​ളാ​യി. 150 ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ, ആ​റ് ലാ​ൻ​ഡ് അ​സൈ​ൻ​മെ​ന്‍റ്, മൂ​ന്ന് വീ​തം മി​ച്ച​ഭൂ​മി, ദേ​വ​സ്വം പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. 2011 മു​ത​ൽ ഇ​ത് വ​രെ ജി​ല്ല​യി​ൽ 16,296 പ​ട്ട​യ​ങ്ങ​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ബ​ത്തേ​രി കു​പ്പാ​ടി​യി​ലെ കി​ട​ങ്ങി​ൽ ഉ​ന്ന​തി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഭൂ​മി​യു​ടെ നി​യ​മ​പ​ര​മാ​യ ഉ​ട​മ​സ്ഥാ​വ​കാ​ശം ല​ഭി​ച്ചു. ഉ​ന്ന​തി​യി​ലെ നാ​ല് പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് പ​ത്ത് സെ​ന്‍റ് വ​സ്തു​വി​ന് ജി​ല്ലാ​ത​ല പ​ട്ട​യ മേ​ള​യി​ലൂ​ടെ പ​ട്ട​യം ല​ഭി​ച്ച​ത്.

ദീ​ർ​ഘ നാ​ള​ത്തെ കാ​ത്തി​രി​പ്പ് സ​ഫ​ല​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​മാ​യി​രു​ന്നു എ​ല്ലാ​വ​രു​ടെ​യും മു​ഖ​ത്ത്. രേ​ഖ ല​ഭി​ച്ച​ത് മ​ക്ക​ൾ​ക്ക് വ​ലി​യ ഉ​പ​കാ​ര​മാ​കു​മെ​ന്ന് 70 വ​യ​സു​കാ​രി മാ​ധ​വി പ​റ​ഞ്ഞു. സ്വ​ന്ത​മാ​യി ഒ​രു തു​ണ്ട് ഭൂ​മി​യെ​ന്ന ഏ​റെ നാ​ള​ത്തെ സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ച്ച​തെ​ന്ന് വ​സ​ന്ത​യും പു​ഷ്പ​യും പ​ത്മ​ജ​യും പ​റ​ഞ്ഞു. പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക ത​ട​സം നീ​ക്കി രേ​ഖ കൈ​യ്യി​ൽ കി​ട്ടി​യ​പ്പോ​ൾ വ​ലി​യ സ​മാ​ധാ​ന​മാ​ണെ​ന്നും ഉ​ന്ന​തി​ക്കാ​ർ പ​റ​ഞ്ഞു.

40 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​രാ​മം:
മ​ഹാ​ദേ​വ​ന് സ്വ​ന്തം ഭൂ​മി

ക​ൽ​പ്പ​റ്റ: 40 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ 61 കാ​ര​നാ​യ ആ​ർ. മ​ഹാ​ദേ​വ​നും കു​ടും​ബ​ത്തി​നും സ്വ​ന്ത​മാ​യി ഭൂ​മി​യാ​യി. ആ​കെ​യു​ള്ള അ​ഞ്ചേ​കാ​ൽ സെ​ന്‍റ് വ​സ്തു​വി​ന് പ​ട്ട​യം ല​ഭി​ച്ച​തോ​ടെ നി​ല​വി​ലെ ഷെ​ഡ് മാ​റ്റി പു​തി​യ വീ​ടി​ന് അ​പേ​ക്ഷി​ക്കാ​മെ​ന്ന സ​ന്തോ​ഷ​ത്തി​ലാ​ണ് മ​ഹാ​ദേ​വ​ൻ. ബ​ത്തേ​രി തി​രു​നെ​ല്ലി സ്വ​ദേ​ശി​യാ​യ മ​ഹാ​ദേ​വ​നും കു​ടും​ബ​വും പെ​ട്ടി​ക്ക​ട ന​ട​ത്തി​യാ​ണ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. പ​ട്ട​യ​മി​ല്ലാ​ത്ത​തി​നാ​ൽ ഭ​വ​ന പ​ദ്ധ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കൊ​ന്നും അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. പ​ട്ട​യ​ത്തി​നാ​യി ഏ​റെ നാ​ൾ കാ​ത്തി​രി​ക്കേ​ണ്ടി വ​ന്നെ​ങ്കി​ലും പ​ട്ട​യം ന​ൽ​കി​യ സ​ർ​ക്കാ​രി​നോ​ട് ന​ന്ദി​യു​ണ്ടെ​ന്ന് പ​ട്ട​യം ഏ​റ്റു​വാ​ങ്ങി മ​ഹാ​ദേ​വ​നും ഭാ​ര്യ രാ​ധ​യും പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Deepikanews Measures to dispose

Recent News

Corehub Up