കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ ഇടവകയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ജ
കോതമംഗലം: സെന്റ് ജോർജ് കത്തീഡ്രൽ ഇടവകയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദരിച്ചു. രൂപത ഡയറക്ടർ ഫാ. ജോർജ് ചെമ്പരത്തി ഉദ്ഘാനിർവഹിച്ച് ചെയ്ത് വിദ്യാർഥികൾക്ക് മെമന്റോ നൽകി.
പ്രസിഡന്റ് തോമസ് പുതുക്കുന്നത്ത് അധ്യക്ഷത വഹിച്ചു. കത്തീഡ്രൽ വികാരി ഫാ. ഡോ. മാത്യു കൊച്ചുപുരയ്ക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി ബേബിച്ചൻ നിധീരിക്കൽ, ട്രഷറർ ജോയി ഉണിച്ചൻതറയിൽ, അസി. വികാരിമാരായ ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ, ഫാ.തോമസ് മക്കോളി, ജോൺസൺ പോത്താനിക്കാട് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Ernakulam