x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ട്ട​മ്പു​ഴ​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം : വീ​ടി​നു മു​ക​ളി​ലേ​ക്ക് പ​ന മ​റി​ച്ചി​ട്ടു


Published: June 11, 2026 04:36 AM IST | Updated: June 11, 2026 04:36 AM IST

കു​ട്ട​മ്പു​ഴ പി​ണ​വൂ​ർ​കു​ടി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം പൊ​ട്ട​നാ​നി​ക്ക​ൽ ബി​നോ​യി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് പ​ന മ​റി​ച്ചി​ട്ട നി​ല​യി​ൽ.

കോ​ത​മം​ഗ​ലം: കു​ട്ട​മ്പു​ഴ പി​ണ​വൂ​ർ​കു​ടി​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് പ​ന മ​റി​ച്ചി​ട്ടു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യെ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ട​മാ​ണ്പൊ​ട്ട​നാ​നി​ക്ക​ൽ ബി​നോ​യി​യു​ടെ വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലേ​ക്ക് പ​ന മ​റി​ച്ചി​ട്ട​ത്.

പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ശ​ബ്ദം കേ​ട്ട് നോ​ക്കി​യ​പ്പോ​ൾ കാ​ട്ടാ​ന​ക്കു​ട്ട​ത്തെ​ക്ക​ണ്ട് വീ​ട്ടി​ലെ താ​മ​സ​ക്കാ​രാ​യ രാ​ജ​ൻ, ഭാ​ര്യ അ​നി​ത , ഇ​വ​രു​ടെ 10 വ​യ​സു​ക​രി മ​ക​ൾ എ​ന്നി​വ​ർ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യ്ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കാ​ട്ടാ​ന​ശ​ല്യം മൂ​ലം വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും വാ​ർ​ഡ് മെ​മ്പ​ർ ബി​ന്ദു രാ​ജേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up