x
ad
Fri, 16 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ബി​എ​ൽ ഉ​ദ്ഘാ​ട​ന വ​ള്ളം​ക​ളി നാ​ളെ ക​രു​വാ​റ്റ​യി​ൽ

വെബ് ഡെസ്ക്
Published: September 18, 2026 12:44 AM IST | Updated: September 18, 2026 12:44 AM IST

പ്രതീകാത്മക ചിത്രം

ഹ​രി​പ്പാ​ട് : ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് (സി​ബി​എ​ൽ) 2026-ലെ ​സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന വ​ള്ളം​ക​ളി നാ​ളെ ക​രു​വാ​റ്റ ലീ​ഡിം​ഗ് ചാ​ന​ൽ വാ​ട്ട​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ജ​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും. ടൂ​റി​സം മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

മ​ന്ത്രി എം.​ലി​ജു, എം​എ​ൽ​എ​മാ​ർ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ ക​ള​ക്ട​ർ, ടൂ​റി​സം ഡ​യ​റ​ക്ട​ർ എം.​അ​ഞ്ജ​ന ഐ​എ​എ​സ്, സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ജ​ലോ​ത്സ​വ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ജോ​ൺ തോ​മ​സ് പ​താ​ക ഉ​യ​ർ​ത്തും. ഇ​രു​പ​ത്ത​യ്യാ​യി​ര​ത്തി​ല​ധി​കം ജ​ലോ​ത്സ​വ പ്രേ​മി​ക​ൾ ലീ​ഡിം​ഗ് ചാ​ന​ൽ വാ​ട്ട​ർ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ച്ചേ​രു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews boat race

Recent News

Corehub Up