x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​മ്മതി​ദാ​ന​ാവ​കാ​ശം വി​നിയോ​ഗി​ച്ച് പ്ര​മു​ഖ​ർ


Published: December 12, 2025 12:34 AM IST | Updated: December 12, 2025 12:34 AM IST

മേ​ള​പ്ര​മാ​ണി പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​രും കു​ടും​ബ ​ വും ചേ​ർ​പ്പ് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ ഡ​റി സ്കൂ​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം കൈ​വി​ര​ലി​ലെ മ​ഷി അ​ട​യാ​ള​ങ്ങ​ൾ കാ​ണി​ക്ക

ചേ​ർ​പ്പ്: ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ളു​ടെ സ​മ്മതി​ദാ​ന അ​വ​കാ​ശം വി​നി യോ​ഗി​ച്ച് പ്ര​മു​ഖ​വ്യ​ക്തി​ക​ളും. മേ​ള​പ്ര​മാ​ണി പെ​രു​വ​നം കു​ട്ട​ൻ​മാ​രാ​ർ, ഭാ​ര്യ ഗീ​ത, മ​ക​ൻ കാ​ർ​ത്തി​ക് എ​ന്നി​വ​ർ​ക്കൊ​പ്പം കു​ടും​ബ​സ​മേ​തം ചേ​ർ​പ്പ് ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വോ​ട്ടു​ചെ​യ്തു. മ​ക​ൾ ക​വി​ത പി. ​മാ​രാ​ർ മു​ബൈ​യി​ലാ​യ​തി​നാ​ൽ വോ​ട്ട് ചെ​യ്യാ​നാ​യി​ല്ല.

സം​ഗീ​ത സം​വി​ധാ​യ​ക​ൻ വി​ദ്യാ​ധ​ര​ൻ മാ​സ്റ്റ​ർ പൂ​ർ​വ വി​ദ്യാ​ല​യ​മാ​യ പ​ല്ലി​ശേ​രി എ​ൽ​പി സ്കൂ​ളി​ലും ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പ്രി​യ​ന​ന്ദ​ന​ൻ വ​ല്ല​ച്ചി​റ സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ളി​ലും വോ​ട്ടു​ചെ​യ്തു.

​അ​ന്തി​ക്കാ​ട്: കാ​ർ​ഷി​ക വി​ക​സ​ന​വും ന​ല്ല റോ​ഡു​ക​ളു​മാ​ണ് അ​ന്തി​ക്കാ​ടി​ന് വേ​ണ്ട​തെ​ന്ന് സം​വി​ധാ​യ​ക​ൻ സ​ത്യ​ൻ അ​ന്തി​ക്കാ​ട്. ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ വോ​ട്ടു​ചെ​യ്ത​ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ക്ഷി രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പ​റ്റു​ന്ന​വ​രെ​യാ​ണു വേ​ണ്ട​ത്. കാ​ർ​ഷി​ക ഗ്രാ​മ​മാ​യ അ​ന്തി​ക്കാ​ട് ത​നി​ക്ക് സി​നി​മ മാ​ത്ര​മ​ല്ല കൃ​ഷി​യും ഉ​ണ്ട്. ഭാ​ര്യ​യും മ​ക്ക​ളും പ​ഠി​ച്ച ഗ​വ. എ​ൽ​പി സ്കൂ​ളി​നോ​ട് പ്ര​ത്യേ​ക സ്നേ​ഹ​മു​ണ്ട്. അ​വി​ടെ‌​ത്ത​ന്നെ വോ​ട്ടു​ചെ​യ്യാ​ൻ പ​റ്റു​ന്ന​തി​ലും പ്ര​ത്യേ​ക സ​ന്തോ​ഷ​മെ​ന്ന് സ​ത്യ​ൻ പ​റ​ഞ്ഞു. ഭാ​ര്യ നി​മ്മി, മ​ക്ക​ളാ​യ അ​ഖി​ൽ സ​ത്യ​ൻ, അ​നൂ​പ് സ​ത്യ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പ മാ​ണ് സ​ത്യ​ൻ അ​ന്തി​ക്കാ​ട് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്.

Tags : right to vote nattuvisesham local news

Recent News

Corehub Up