x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു തു​ട​ങ്ങി


Published: July 2, 2026 02:09 AM IST | Updated: July 2, 2026 02:09 AM IST

കാ​സ​ര്‍​ഗോ​ഡ്: ഭാ​ര​ത് സെ​ന്‍​സ​സ് 2027 ആ​ദ്യ​ഘ​ട്ട സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്വ​യം ഡി​ജി​റ്റ​ലാ​യി വി​വ​ര​ങ്ങ​ള്‍ സ​മ​ര്‍​പ്പി​ക്കു​ന്ന സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​ന്‍റെ സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ച​തോ​ടെ ഇ​ന്ന​ലെ മു​ത​ല്‍ സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു തു​ട​ങ്ങി.
സെ​ല്‍​ഫ് എ​ന്യു​മ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി പൂ​രി​പ്പി​ച്ച 34 ചോ​ദ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ജൂ​ലൈ ഒ​ന്നു മു​ത​ല്‍ ജൂ​ലൈ 30 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ട്ടി​ലെ​ത്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. വീ​ടു​ക​ളു​ടെ​യും കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ക​ണ​ക്കെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സെ​ന്‍​സ​സ് പ്ര​വ​ര്‍​ത്ത​ന​മാ​ണി​ത്.
ജി​ല്ല​യി​ല്‍ ആ​കെ 2307 എ​ന്യു​മ​റേ​റ്റ​ര്‍​മാ​രും 366 സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​രുമാ​ണ് ഉ​ള്ള​ത്. ജി​ല്ല​യി​ലെ പ്രി​ന്‍​സി​പ്പ​ല്‍ സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​നും ജി​ല്ലാ സെ​ന്‍​സ​സ് ഓ​ഫീ​സ​ര്‍ എ​ഡി​എം പി. ​ഉ​ദ​യ​കു​മാ​റു​മാ​ണ്. സെ​ന്‍​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട പൊ​തു​ജ​ന​ങ്ങ​ളു​ടെ സം​ശ​യ​നി​വാ​ര​ണ​ത്തി​ന് എ​ല്ലാ താ​ലൂ​ക്ക്, മു​നി​സി​പ്പാ​ലി​റ്റി ഓ​ഫീ​സു​ക​ളി​ലും ഹെ​ല്‍​പ്പ് ഡെ​സ്‌​ക്കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.
2026 ജൂ​ലൈ​യി​ല്‍ ന​ട​ക്കു​ന്ന ആ​ദ്യ​ഘ​ട്ട സെ​ന്‍​സ​സി​ല്‍ വീ​ടു​ക​ളു​ടെ പ​ട്ടി​ക​പ്പെ​ടു​ത്ത​ലും വീ​ട് സെ​ന്‍​സു​മാ​ണ് ന​ട​ക്കു​ക. ചോ​ദ്യ​ങ്ങ​ളി​ല്‍ വീ​ടി​ന്‍റെ സ്ഥി​തി, മേ​ല്‍​ക്കൂ​ര, കു​ടി​വെ​ള്ള സൗ​ക​ര്യം, ക​ക്കൂ​സ് ല​ഭ്യ​ത, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍, വാ​ഹ​ന​ങ്ങ​ള്‍, മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടും.
അ​ടു​ത്ത വ​ര്‍​ഷം ഫെ​ബ്ര​വ​രി​യി​ല്‍ ന​ട​ക്കു​ന്ന ര​ണ്ടാംഘ​ട്ട​ത്തി​ല്‍ ജ​ന​സം​ഖ്യ​യു​ടെ സെ​ന്‍​സ​സ് എ​ടു​ക്കും. സെ​ന്‍​സ​സ് മു​ഖേ​ന സ​ര്‍​ക്കാ​ര്‍ ശേ​ഖ​രി​ക്കു​ന്ന ഡാ​റ്റ അ​തീ​വ ര​ഹ​സ്യ​സ്വ​ഭാ​വ​മു​ള്ള​താ​ണെ​ന്നും ഇ​വ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ, ഇ​ന്ത്യ​ന്‍ എ​വി​ഡ​ന്‍​സ് ആ​ക്‌ട് തു​ട​ങ്ങി​യ നി​യ​മ​പ്ര​കാ​ര​വും ല​ഭ്യ​മാ​കി​ല്ല.

Tags : Nattuvishesham District news

Recent News

Corehub Up