തൃശൂർ: കൂട്ടായ്മയിലൂടെ വ്യാപാരപുരോഗതി കൈവരിക്കുവാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച ചേംബർ ബിസിനസ് സർക്കിൾ 2026 ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു.
വ്യത്യസ്തമായ ബിസിനസ് മേഖലയിലെ വ്യക്തിത്വങ്ങൾ ഒത്തുകൂടി അവരുടെ ആശയങ്ങളും കച്ചവടരീതികളും ചടങ്ങിൽ പങ്കുവച്ചു. പ്രോഗ്രാം കൺവീനർ ജോൺ ചിറ്റിലപ്പിള്ളി പദ്ധതി വിശദീകരിച്ചു. ചേംബർ സെക്രട്ടറി സോളി തോമസ് കവലക്കാട്ട്, പ്രോഗ്രാം ജോയിന്റ് കൺവീനർ ജോസ് ടോണി, ഡിംപിൾ ജോസഫ്, സന്ധ്യ സുബിൽ, കെ.സി. ശിവദാസ്, ട്രഷറർ ഷൈൻ തറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
എല്ലാ മാസങ്ങളിലും ആദ്യത്തെ ചൊവ്വാഴ്ച രാവിലെ 7.30 നു ചേംബർ ബിസിനസ് സർക്കിൾ 2026 ചേംബർ ഹാളിൽ ഉണ്ടായിരിക്കുന്നതാണെന്നു കൺവീനർ അറിയിച്ചു .
Tags : nattu vishesham Chamber