x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി-​ക​വി​യൂ​ര്‍ റോ​ഡ് അ​റ്റ​കു​റ്റപ്പണി​ക​ള്‍​ക്ക് 25 ല​ക്ഷം

വെബ് ഡെസ്ക്
Published: August 19, 2026 12:28 AM IST | Updated: August 19, 2026 12:28 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി-​ക​വി​യൂ​ര്‍ റോ​ഡി​ന്‍റെ അ​റ്റ​കു​റ്റപ്പണി​ക​ള്‍​ക്ക് പൊ​തു​മ​രാ​മ​ത്ത് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യി വി​നു ജോ​ബ് എം​എ​ല്‍​എ അ​റി​യി​ച്ചു. ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ലം പ​രി​ധി​യി​ല്‍​പ്പെ​ട്ട പെ​രു​ന്ന റെ​ഡ്സ്‌​ക്വ​യ​ര്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ പാ​യി​പ്പാ​ട് ആ​ഞ്ഞി​ലി​ത്താ​നം വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് അ​റ്റ​കു​റ്റ​പ്പണി​ക​ള്‍ ന​ട​ത്തു​ന്ന​ത്. അ​റ്റ​കു​റ്റപ്പ​ണി​ക​ള്‍ പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ ഈ ​റോ​ഡി​ലെ യാ​ത്ര സു​ഗ​മ​മാ​കും.

ക​രാ​ര്‍ ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ ക​രാ​റു​കാ​ര്‍ ത​യാ​റാ​കാ​ത്ത​തു​മൂ​ല​മാ​ണ് ച​ങ്ങ​നാ​ശേ​രി-​ക​വി​യൂ​ര്‍ റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ നി​ല​ച്ചു കി​ട​ക്കു​ന്ന​ത്. 2018ലാ​ണ് 14 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​മു​ള്ള ഈ ​റോ​ഡി​ന്‍റെ നിർമാണ ന​ട​പ​ടി​ക​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. കി​ഫ്ബി​യി​ല്‍​നി​ന്നും അനു​വ​ദി​ച്ച 33 കോ​ടി രൂ​പ വി​നി​യോ​ഗി​ച്ച് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് മ​ല്ല​പ്പ​ള്ളി ഡി​വി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ്യ​ഘ​ട്ട നി​ര്‍​മാണ ജോ​ലി​ക​ള്‍ ന​ട​ന്ന​ത്.

പി​ന്നീ​ട് കെ​ആ​ര്‍​എ​ഫ്ബി​ക്കാ​യി​രുന്നു നി​ര്‍​മാ​ണച്ചുമ​ത​ല. നാ​ലു​ത​വ​ണ ടെ​ന്‍​ഡ​ര്‍ ന​ല്‍​കി​യി​ട്ടും ക​രാ​റു​കാ​ര്‍ ബി​സി നി​ല​വാ​ര​ത്തി​ലു​ള്ള ടാ​റിം​ഗ് ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ന്‍ എ​ത്താ​ത്ത​താ​ണ് നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ ത​ട​സ​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യ​ത്. ഈ ​വി​ഷ​യം ദീ​പി​ക റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. തോ​ട്ട​ഭാ​ഗം മു​ത​ല്‍ ആ​ഞ്ഞി​ലി​ത്താ​നം വ​രെ​യു​ള്ള ഭാ​ഗം തി​രു​വ​ല്ല നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ലും ആ​ഞ്ഞി​ലി​ത്താ​നം​മു​ത​ല്‍ ച​ങ്ങ​നാ​ശേ​രി പെ​രു​ന്ന രാ​ജേ​ശ്വ​രി ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള ഭാ​ഗം ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ പ​രി​ധി​യി​ലു​മാ​ണ്.

തോ​ട്ട​ഭാ​ഗം മു​ത​ല്‍ പെ​രു​ന്ന​വ​രെ ഭാ​ഗ​ത്ത് ആ​ദ്യ​ഘ​ട്ട​മാ​യി ബി​എം നി​ല​വാ​ര​ത്തി​ലു​ള്ള ടാ​റിം​ഗ് ജോ​ലി​ക​ള്‍ നാ​ലു​വ​ര്‍​ഷം​മു​മ്പു​ത​ന്നെ പൂ​ര്‍​ത്തി​യാ​ക്കി​യി​രു​ന്നു.
വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ കാ​ല​താ​മ​സ​വും റോ​ഡ് നി​ര്‍​മാ​ണ​ത്തി​ലെ പ്ര​തി​സ​ന്ധി​യാ​ണ്. പാ​യി​പ്പാ​ട് ജം​ഗ്ഷ​ന്‍, സ​ന്ദ​രി​പ്പ​ടി ഭാ​ഗം, നാ​ലു​കോ​ടി, മു​ക്കാ​ട്ടു​പ​ടി, ഇ​രൂ​പ്പ, ഫാ​ത്തി​മാ​പു​രം ഭാ​ഗ​ങ്ങ​ളെ​ല്ലാം ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. മ​ഴ​ക്കാ​ല​ത്ത് രാ​ജേ​ശ്വ​രി ജം​ഗ്ഷ​നി​ല്‍ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​യി വാ​ഹ​ന സ​ഞ്ചാ​ര​വും കാ​ല്‍​ന​ട​പ്പും ദു​രി​ത​മാ​കു​ക​യാ​ണ് പ​തി​വ്.

Tags : Local News Nattuvishesham Changanassery Kaviyoor Road

Recent News

Corehub Up