പ്രതീകാത്മക ചിത്രം
പറവൂർ: സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി പറവൂര്‍ നിയോജകമണ്ഡലത്തിലെ കോട്ടുവള്ളി ഗ്രാമപഞ്ചായത്തില്‍ കോട്ടുവള്ളിയെയും കൂനമ്മാവിനെയും ബന്ധിപ്പിക്കുന്ന ചെമ്മായം - കോട്ടുവള്ളി പാലത്തിന് 21.62 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന് അറിയിച്ചു.
ഈ പ്രവൃത്തിക്കായി നേരത്തെ 17.42 കോടി രൂപയുടെ ഭരണാനുമതിയും പിന്നീട് 18.96 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിയും ലഭിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് സാമ്പത്തികമായി വളരെ മോശാവസ്ഥയിലാണെന്ന് ചൂണ്ടിക്കാട്ടി ഈ പ്രവൃത്തിക്ക് സാങ്കേതികാനുമതി നാല്കാതെ തടഞ്ഞുവയ്ക്കുകയാണുണ്ടായത്.
യുഡിഎഫ് സർക്കാർ വന്നപ്പോളാണ് തടഞ്ഞുവച്ച ഫയല്‍ വീണ്ടും കാബിനറ്റില്‍ കൊണ്ടുവന്ന് ഡിഎസ്ആര്‍ 2021 പ്രകാരം 18 ശതമാനം ജിഎസ്ടി ഉള്‍പ്പെടെ 21.62 കോടി രൂപയ്ക്കുള്ള പുതുക്കിയ ഭരണാനുമതി നല്‍കിയത്. ഈ പാലത്തിനായുള്ള സ്ഥലമെടുപ്പിന്റെ നടപടികള്‍ അവസാന ഘട്ടത്തിലാണ്.
സ്ഥലമെടുപ്പ് നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന് കൈമാറിക്കഴിയുമ്പോള്‍ ടെൻഡര്‍ നടപടികള്‍ സ്വീകരിച്ച് എത്രയും വേഗം നിര്‍മാണം ആരംഭിക്കുന്നത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Tags : Nattuvishesham DistrictNews