പത്തനംതിട്ട: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ ആവേശമായി ചെങ്ങറ സമരഭൂമിയില്‍ ഗോളടി മത്സരം നടത്തി. എഐഡിഎസ്ഒ, എഐഡിവൈഒ എന്നീ സംഘടനകള്‍ അത്ലോണ് സ്പോര്‍ട്സ് ക്ലബുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്. മുന്‍ ദേശീയ ഫുട്ബോള്‍ താരം കെ.ടി. ചാക്കോ ഗോളടിച്ച് മത്സരം ഉദ്ഘാടനം ചെയ്തു.
പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി ഗോളടിക്കാനെത്തി. അണ്ടര്‍ 16 വിഭാഗത്തില്‍ ബി. ബോധിധര്മന്, സി.എസ്. കിരണ്‍ ചന്ദ്ര്, എസ്. സരിത എന്നിവര്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടി. സീനിയര്‍ വിഭാഗത്തില്‍ അദ്വൈത് വിജയിയായി.
ദേശീയ ത്രോബോള്‍ ടീം അംഗം നവീന്‍ കോശി വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.
എഐഡിവൈഒ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബിമല്‍ സമ്മാനദാനം നിര്‍വഹിച്ചു. അത്ലോണ് സ്പോര്‍ട്സ് ക്ലബ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. മിഥുന് അധ്യക്ഷത വഹിച്ചു.
സാധുജന വിമോചന സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഗോപി പ്രസംഗിച്ചു. എസ് വിഎസ് വി ഓഫീസ് സെക്രട്ടറി സുരേഷ്കുമാര്‍ കല്ലേലി സ്വാഗതവും എഐഡിഎസ്ഒ ജില്ലാ ജോയിന്റ് സെക്രട്ടറി പി. പ്രവിത നന്ദിയും പറഞ്ഞു.