ഫൊറോനാതല അമ്മ സംഗമം ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
ചെറുപുഴ: മാതൃവേദി ചെറുപുഴ ഫൊറോനാ തല അമ്മ സംഗമം ചെറുപുഴ സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്നു.
ഫൊറോനയിലെ 13 ഇടവകകളിൽ നിന്നായി നിരവധി അമ്മമാർ സംഗമത്തിൽ പങ്കെടുത്തു. ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് ഉദ്ഘാടനം ചെയ്തു. മാതൃവേദി ചെറുപുഴ ഫൊറോന പ്രസിഡന്റ് സോജി നെല്ലിക്കൽ അധ്യക്ഷത വഹിച്ചു. മാതൃവേദി മേഖലാ ഡയറക്ടർ ഫാ. കുര്യാക്കോസ് അറയ്ക്കൽ, ഫാ. എബിൻ മങ്കുഴി, മേഖലാ ആനിമേറ്റർ സിസ്റ്റർ അതുല്യ, മേഖലാ ട്രഷറർ റോസമ്മ ചാത്തനാട്ട് എന്നിവർ പ്രസംഗിച്ചു. ഡോ. അലക്സ് ജോർജ് കാവുകാട്ട് ക്ലാസിനു നേതൃത്വം നൽകി.