മീന്തുള്ളിയിൽ അപകടത്തിൽപ്പെട്ട പഞ്ചായത്ത് ജീപ്പ്.
ചെറുപുഴ: ചെറുപുഴ ഗ്രാമപഞ്ചായത്തിന്റെ ജീപ്പ് അപകടത്തിൽപ്പെട്ടു. പുളിങ്ങോം-കോഴിച്ചാൽ റോഡിൽ മീന്തുള്ളിയിലാണ് അപകടമുണ്ടായത്. കോഴിച്ചാൽ സെന്റ് അഗസ്റ്റിൻസ് എൽപി സ്കൂളിലെ ക്യാമ്പിൽ നിന്ന് മരുന്നെടുക്കാൻ പുളിങ്ങോം എഫ്എച്ച്സിയിലേക്കു വരികയായിരുന്നു ജീപ്പ്.
എതിർദിശയിൽ വന്ന ഓട്ടോറിക്ഷ പെട്ടെന്ന് വലതു ഭാഗത്തേക്ക് വെട്ടിത്തിരിച്ചപ്പോൾ ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ ജീപ്പ് വെട്ടിച്ചു. വഴിയരികിലെ സൂചനാ ബോർഡും ചെറിയ മരങ്ങളും തകർത്താണു ജീപ്പ് നിന്നത്. ജീപ്പിന്റെ മുൻഭാഗം തകർന്നു. ജീപ്പിലുണ്ടായിരുന്ന ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.