x
ad
Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മക്കൾ സ്കൂളിൽ കുപ്പി പെറുക്കി "പഠിക്കണം'..! സംഭവം മ​റ​യൂ​ർ സെ​ന്‍റ് മേ​രീ​സ് യു​പി​സ്കൂ​ളിൽ


Published: November 16, 2025 05:42 AM IST | Updated: November 16, 2025 05:42 AM IST

മ​റ​യൂ​ർ: മ​ദ്യം വി​ഷ​മാ​ണെ​ന്നു പ​ഠി​ക്കു​ന്ന മ​റ​യൂ​ർ സെ​ന്‍റ് മേ​രീ​സ് യു​പി​സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ദ്യം വി​ഷ​യ​വു​മാ​ണ്. പ​ഠിക്കാ​ൻ സ്കൂ​ളി​ലെ​ത്തു​ന്ന കു​രു​ന്നു​ക​ൾ ആ​ദ്യം ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ൾ പെ​റു​ക്കി മാ​റ്റി​വേ​ണം ക്ലാ​സി​ൽ ക​യ​റാ​ൻ. വാ​ഹ​ന​ങ്ങ​ളി​ൽ പോ​കു​ന്ന കു​ടി​യന്മാ​ർ കു​ടി​ച്ച​ശേ​ഷം മ​ദ്യ​ക്കു​പ്പി​ക​ൾ സ്കൂ​ൾ വ​ള​പ്പി​ലേ​ക്ക് വ​ലി​ച്ചെ​റി​യു​ന്ന​താ​ണ് കു​ട്ടി​ക​ൾ​ക്ക് ശാ​പ​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.


ബു​ധ​നാ​ഴ്ച മാ​ത്രം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് സ്കൂ​ൾ പ​രി​സ​ര​ത്തുനി​ന്ന് ശേ​ഖ​രി​ച്ച​ത് നൂ​റി​ല​ധി​കം മ​ദ്യ​ക്കു​പ്പി​ക​ളാ​ണ്. ആ​ഴ്ച​തോ​റും ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യം നീ​ക്കംചെ​യ്യേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രും കു​ട്ടി​ക​ളും. സ്കൂ​ളി​ലേ​ക്കു​ള്ള പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും മ​ദ്യ​ക്കു​പ്പി​ക​ളും മ​റ്റ് മാ​ലി​ന്യ​ങ്ങ​ളും വ​ലി​ച്ചെ​റി​യു​ന്ന സ്ഥി​തി​യാ​ണ്.


സ​ഞ്ചാ​രി​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ, പാ​ത​യി​ൽ ദീ​ർ​ഘ​നേ​രം നി​ർ​ത്തി​യി​ടു​ന്ന​തി​നാ​ൽ സ്കൂ​ൾ ബ​സു​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും സു​ര​ക്ഷി​ത​മാ​യി ക​ട​ന്നു​പോ​കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. കു​ട്ടി​ക​ളെ എ​ത്തി​ക്കു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ, ജീ​പ്പു​ക​ൾ തു​ട​ങ്ങി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ടൂ​റി​സ്റ്റു വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം കൃ​ത്യസ​മ​യ​ത്തു സ്കൂ​ളി​ലെ​ത്താ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.


ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​രാ​തി ന​ൽ​കി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് ആ​രോ​ഗ്യ​സ്വാ​മി ആ​രോ​പി​ച്ചു.

Tags : local nattuvishesham Marayur

Recent News

Corehub Up