ചെറുപുഴ ജെഎംയുപി സ്കൂൾ വിദ്യാർഥികൾ ലോകകപ്പ് ഫുട്ബോളിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.
ചെറുപുഴ: ചെറുപുഴ ജെഎം യുപി സ്കൂളിൽ ഫിഫ ലോകകപ്പ് ഫുട്ബോളിന് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മുഴുവൻ വിദ്യാർഥികളും വിവിധ ടീമുകളുടെ ജേഴ്സി അണിഞ്ഞ് സ്കൂളിലെത്തി.
സ്കൂളിലെ മുഴുവൻ കുട്ടികളും ജേഴ്സി അണിഞ്ഞ് ബാൻഡ്മേളത്തിന്റെ താളത്തിനൊപ്പം ഡാൻസ് കളിച്ച് ഫുട്ബോൾ ആവേശം വാനോളമുയർത്തി. സ്കൂൾ മുഖ്യാധ്യാപകൻ പി.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കായികാധ്യാപകൻ എ.ജെ. ബിജോയി അധ്യക്ഷത വഹിച്ചു. റോബിൻ വർഗീസ്, പി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
Tags : Local News Nattuvishesham Children Football World Cup