പൈക സിറ്റിസൺ ക്ലബിന്റെ വാർഷികാഘോഷം
പൈക: സിറ്റിസൺ ക്ലബിന്റെ 19ാം വാർഷികാഘോഷം ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോസഫ് കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സാജൻ തൊടുക മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ജയിംസ് പൂവത്തോലി, ജോബി പുത്തൻപുരയ്ക്കൽ, ബിൻസ് ജോസ്, ഡോ. നോയൽ മുതുപ്ലാക്കൽ, ബാബു വെള്ളാപ്പാണി എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
ഭാരവാഹികളായി സാജൻ തൊടുക - രക്ഷാധികാരി, ഷൈസ് കോഴിപ്പൂവനാനിക്കൽ - പ്രസിഡന്റ്, ജിമ്മിച്ചൻ മണ്ഡപം - വൈസ് പ്രസിഡന്റ്, അൽഫോൺസ് കുരിശുംമൂട്ടിൽ - സെക്രട്ടറി, ജോമോൻ കൊല്ലകൊമ്പിൽ - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
Tags : Nattuvishesham Local News Citizens Club Annual Meeting