എ.എൻ. രമേശൻ
വൈക്കം: കക്ക വാരുന്നതിനിടയിൽ വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു. ടിവി പുരം മണ്ണത്താനം അന്നാശേരിയിൽ എ.എൻ. രമേശ(60) നാണ് മരിച്ചത്. ഇന്നലെ രാവിലെ ആറോടെ തണ്ണീർമുക്കം ഭാഗത്ത് കക്ക വാരിക്കൊണ്ടിരുന്ന രമേശൻ വള്ളം മറിഞ്ഞ് കായലിൽ വീഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ രമേശനെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനാവില്ല. സംസ്കാരം നടത്തി. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: മിനി. മക്കൾ: അനന്തകൃഷ്ണൻ, അനഘ.
Tags : backwaters NattuVishasham DistrictNews