x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​ഫ്ഐ, എ​ബി​വി​പി മാ​ർ​ച്ചുകളിൽ സം​ഘ​ർ​ഷം

വെബ് ഡെസ്ക്
Published: August 15, 2026 01:54 AM IST | Updated: August 15, 2026 01:54 AM IST

കേരള സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേക്ക് നടത്തിയ പ്രതിഷേധം.

തി​രു​വ​ന​ന്ത​പു​രം: ലോ ​കോ​ള​ജു​ക​ളി​ലെ പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ അ​പാ​ക​ത​ക​ളു​ണ്ടെ​ന്നാ​രോ​പി​ച്ച് എ​സ്എ​ഫ്ഐ യും എബിവിപിയും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ പ്ര​തി​ഷേ​ധം സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. ര​ജി​സ്ട്രാ​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ച എസ്എഫ്ഐ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. തൊ​ട്ടു പി​ന്നാ​ലെ പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ എ​സ്എ​ഫ്ഐ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി.
ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ അ​പാ​ക​ത, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ലോ ​കോ​ള​ജു​ക​ളി​ലെ പു​ന​ർ മൂ​ല്യ​നി​ർ​ണ​യം വ​രു​ത്തി​യ മാ​റ്റ​ങ്ങ​ൾ എ​ന്നീ വി​ഷ​യം ഉ​ന്ന​യി​ച്ചാ​ണ് സ​ർ​വക​ലാ​ശാ​ല ര​ജി​സ്ട്രാ​റു​ടെ ഓ​ഫീ​സി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു പ്ര​വ​ർ​ത്ത​ക​ർ. ഇ​തി​നി​ട​യി​ൽ പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ഇ​വി​ടെ നി​ന്നും ബ​ലം പ്ര​യോ​ഗി​ച്ചു നീ​ക്കി. സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ അ​ട​ക്ക​മു​ള്ള പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചു നീ​ക്കി​യെ​ന്നാ​രോ​പി​ച്ചു എ​സ്എ​ഫ്ഐ രം​ഗ​ത്തെ​ത്തി.

പി​ന്നാ​ലെ പാ​ള​യം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​നു മു​ന്നി​ൽ നി​ന്നും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് തീ​ർ​ത്ത് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പോ​ലീ​സും പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്കേ​റ്റ​വ​മു​ണ്ടാ​യി. ലോ ​കോ​ള​ജ് എ​സ്എ​ഫ്ഐ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗം കാ​ർ​ത്തി​ക​യു​ടെ കാ​ൽ പോ​ലീ​സ് ച​വി​ട്ടി ഒ​ടി​ച്ചെ​ന്നും പ്ര​വ​ർ​ത്ത​ക​രെ അ​ക്ര​മി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​ണ് എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പോ​ലീ​സി​നു നേ​രെ തി​രി​ഞ്ഞ​ത്.

ഇ​തി​നി​ട​യി​ൽ ഒ​രു കൂ​ട്ടം പ്ര​വ​ർ​ത്ത​ക​ർ വ​ഴു​ത​ക്കാ​ടു​ള്ള സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ ഓ​ഫീ​സി​ലേ​ക്കും മാ​ർ​ച്ച് ന​ട​ത്തി. വി​മ​ൻ​സ് കോ​ള​ജി​നു മു​ന്നി​ൽ വ​ച്ച് പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ ത​ട​ഞ്ഞു. മു​ൻ​കൂ​ട്ടി അ​റി​യി​പ്പു കി​ട്ടാ​ത്ത​തി​നാ​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ​ജ്ജ​മാ​ക്കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ പോ​ലീ​സ് വാ​നു​ക​ൾ റോ​ഡി​ന് കു​റു​കെ​യി​ട്ടും ക​യ​ർ കെ​ട്ടി​യു​മാ​ണ് പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ നേ​രി​ട്ട​ത്. ഇ​വി​ടെ വ​ച്ചും പോ​ലീ​സും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം ഒ​രു മ​ണി​ക്കൂ​റോ​ളം സ്തം​ഭി​ച്ചു. വി​ഷ​യ​ത്തി​ൽ എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ വി​സി​യു​മാ​യി ച​ർ​ച്ച​യ്ക്കു​ള്ള ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വൈ​സ് ചാ​ൻ​സ​ല​ർ സ​മ​യം അ​നു​വ​ദി​ച്ചി​ല്ല. അ​തേ​സ​മ​യം വി​ഷ​യ​ത്തി​ൽ എ​ൽ​എ​ൽ​ബി വി​ദ്യാ​ർ​ഥി​ക​ളു​ടെ കൂ​ട്ടാ​യ്മ​യും സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ലും സം​ഘ​ർ​ഷം.

പ്ര​ക​ട​ന​മാ​യെ​ത്തി​യ എബിവിപി പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തി​നു മു​ന്നി​ൽ ബാ​രി​ക്കേ​ഡ് തീ​ർ​ത്ത് ത​ട​ഞ്ഞു. എ​ന്നാ​ൽ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. തു​ട​ർ​ച്ച​യാ​യി ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചി​ട്ടും പ്ര​വ​ർ​ത്ത​ക​ർ പി​രി​ഞ്ഞു പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല.

ഇ​തി​നി​ട​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സ് വ​ള​പ്പി​നു​ള്ളി​ലേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ച്ച പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു നീ​ക്കി.

 

Tags : Nattuvisesham DistrictNews DeepikaNews

Recent News

Corehub Up