റാണിപുരം: കൊതുക് ജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്നതിനിടെ കൊതുകിന്റെ ഉറവിടം നശിപ്പിക്കുന്നതിന്റെ ഭാഗമായി റാണിപുരം വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റാണിപുരം ഇക്കോ ടൂറിസം സെന്റർ പരിസരത്ത് ശുചീകരണം നടത്തി.
ഇക്കോ ടൂറിസം സെന്ററിന് സമീപമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനൻ, സെക്രട്ടറി ശിഹാബുദ്ദീൻ, ട്രഷറർ എം.കെ. സുരേഷ്, ടൂറിസം വാച്ചർമാരായ കെ. സുരേഷ്, പ്രദീപൻ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham Local News Cleanup Ranipuram