തൊടുപുഴ ന്യൂമാന് കോളജിലെ ക്ലബ്ബുകളുടേയും ഫോറങ്ങളുടേയും സംയുക്ത ഉദ്ഘാടനം മെജോ ജോസഫ്, സുനില് ഇബ്രാഹിം എന്നിവര് നിര്വഹിക്കുന്നു.
തൊടുപുഴ: ന്യൂമാന് കോളജിലെ ക്ലബ്ബുകളുടെയും ഫോറങ്ങളുടെയും സംയുക്ത ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തില് നടത്തി.പ്രശസ്ത സംഗീത സംവിധായകനും നടനുമായ മെജോ ജോസഫ്, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സുനില് ഇബ്രാഹിം എന്നിവര് ചേര്ന്ന് ഉദ്ഘാടനം ചെയ്തു.
വിദ്യാര്ഥികളുടെ പാഠ്യേതര കഴിവുകള് വികസിപ്പിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുടര്ന്നു സീന് റിക്രിയേഷന് മത്സരവും നടത്തി. കോളജ് പ്രിന്സിപ്പല് ഡോ. ജെന്നി കെ. അലക്സ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രിന്സിപ്പല്മാരായ ബിജു പീറ്റര്, ക്യാപ്റ്റന് പ്രജീഷ് സി.മാത്യു, ബര്സാര് ഫാ.ബെന്സണ് എന്. ആന്റണി, ക്ലബ് കോ-ഓര്ഡിനേറ്റര്മാരായ ഡോ. സിസ്റ്റര് നോയല് റോസ്, ലിസ് ഡൊമിനിക് എന്നിവര് പ്രസംഗിച്ചു.
Tags : District News Nattuvishesham Clubs and forums inaugurated Newman College