സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ നിന്നും 2018ല്‍ ദത്തെടുക്കപ്പെട്ട കോളിന് മാതാപിതാക്കളായ സാബു-ലീന ദമ്പതികള്‍ക്കും ജനറല്‍ സെക്രട്ടറി ജി. എല്‍.അരുണ്‍ ഗോപിക്കും
തിരുവനന്തപുരം: രക്തബന്ധങ്ങള്‍ക്കപ്പുറം സ്നേഹം കൊണ്ട് അതിരുകള്‍ മായ്ച്ച ഹൃദയ സ്പര്‍ശിയായി പുനഃസമാഗമത്തിന് സംസ്ഥാന ശിശുഷേമ സമിതി ആസ്ഥാനം സാക്ഷിയായി. എട്ടു വര്‍ഷം മുമ്പ് തന്റെ രണ്ടാം വയസില്‍ ശിശുക്ഷേമ സമിതിയില്‍ നിന്നും അമേരിക്കയിലേക്ക് വിമാനം കയറിയ കോളിന് ഇന്നു പത്താം വയസില്‍ തന്റെ വേരുകള്‍ തേടി വീണ്ടുമെത്തി. കൂടെ ജേഷ്ഠന് എയിഡനും മാതാപിതാക്കളായ സാബു വര്‍ഗീസും ലീനയുമുണ്ടായിരുന്നു. കോളിനെ 2018ല്‍ ഏറ്റുവാങ്ങാന്‍ ജേഷ്ഠന് എയിഡനുമുണ്ടായിരുന്നു. അന്ന് അവന് പ്രായം നാല്.
വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ വളര്‍ന്ന മണ്ണിലേക്ക് തന്നെ നെഞ്ചൊട് ചേര്‍ത്ത സമിതിയിലെ പോറ്റമ്മമാരുടെ ലോകത്തിലേക്ക് കോളിന് തിരിച്ചെത്തിയപ്പോള്‍ അമ്മമാര്‍ക്കും കണ്ടു നിന്നവര്‍ക്കും വൈകാരികമായ നിമിഷമായി. ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപിയും കേന്ദ്രത്തിലെ അമ്മമാരും അധികൃതരും ചേര്‍ന്ന് ഉഷ്മളമായ വരവേല്‍പ്പാണ് ശിശുക്ഷേമ സമിതിയില്‍ നല്‍കിയത്.തിരുവനന്തപുരം: രക്തബന്ധങ്ങള്‍ക്കപ്പുറം സ്നേഹം കൊണ്ട് അതിരുകള്‍ മായ്ച്ച ഹൃദയ സ്പര്‍ശിയായി പുനഃസമാഗമത്തിന് സംസ്ഥാന ശിശുഷേമ സമിതി ആസ്ഥാനം സാക്ഷിയായി. എട്ടു വര്‍ഷം മുമ്പ് തന്റെ രണ്ടാം വയസില്‍ ശിശുക്ഷേമ സമിതിയില്‍ നിന്നും അമേരിക്കയിലേക്ക് വിമാനം കയറിയ കോളിന് ഇന്നു പത്താം വയസില്‍ തന്റെ വേരുകള്‍ തേടി വീണ്ടുമെത്തി. കൂടെ ജേഷ്ഠന് എയിഡനും മാതാപിതാക്കളായ സാബു വര്‍ഗീസും ലീനയുമുണ്ടായിരുന്നു. കോളിനെ 2018ല്‍ ഏറ്റുവാങ്ങാന്‍ ജേഷ്ഠന് എയിഡനുമുണ്ടായിരുന്നു.
അന്ന് അവന് പ്രായം നാല്. വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ വളര്‍ന്ന മണ്ണിലേക്ക് തന്നെ നെഞ്ചൊട് ചേര്‍ത്ത സമിതിയിലെ പോറ്റമ്മമാരുടെ ലോകത്തിലേക്ക് കോളിന് തിരിച്ചെത്തിയപ്പോള്‍ അമ്മമാര്‍ക്കും കണ്ടു നിന്നവര്‍ക്കും വൈകാരികമായ നിമിഷമായി. ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ ഗോപിയും കേന്ദ്രത്തിലെ അമ്മമാരും അധികൃതരും ചേര്‍ന്ന് ഉഷ്മളമായ വരവേല്‍പ്പാണ് ശിശുക്ഷേമ സമിതിയില്‍ നല്‍കിയത്.കേരളത്തില്‍ വേരുകളുള്ള അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ സാബു വര്‍ഗീസും ലീനയും 2018 ലാണ് കാര വഴി രജിസ്റ്റര്‍ ചെയ്ത് സംസ്ഥാന ശിശുക്ഷേമ സമിതിയില്‍നിന്നും കോളിനെ ദത്തെടുക്കുന്നത്. ഇന്ന് അമേരിക്കയില്‍ ടെക്സസിലെ പബ്ളിക്ക് സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് കോളിന്. കോളിനെ ദത്തെടുക്കുന്നതിനു മുന്‍പ് 2014-ല്‍ പോണ്ടിച്ചേരിയില്‍നിന്നും ഇവര്‍ മറ്റൊരു ആണ്‍കുട്ടിയെക്കൂടി ദത്തെടുത്തിരുന്നു.
എയിഡന് എന്ന് പേരിട്ട് അവന് ഇന്ന് 12-ാം വയസില്‍ ഇതേ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. അമേരിക്കയിലെ തിരക്കുകള്‍ക്കിടയിലും തങ്ങളുടെ മക്കള്‍ക്ക് അവരുടെ ജന്മനാടിന്റെ സംസ്കാരവും വേരുകളും പരിചയപ്പെടുത്തണമെന്ന നിര്‍ബന്ധം സാബുവിനും ലീനയ്ക്കുമുണ്ടായിരുന്നു. മക്കളുടെ ഈ അവധിക്കാലം അതിനായി അവര്മാറ്റി വച്ചു. ഹരിപ്പാട് ചേപ്പാട് സ്വദേശിയായ സാബു വര്‍ഗീസിന്റെ കുടുംബം 1971-ലാണ് ന്യൂയോര്‍ക്കിലേക്ക് കുടിയേറിയത്. 1976ല്‍ അമേരിക്കയില്‍ ജനിച്ച സാബുവര്‍ഗീസ് ഇപ്പോള്‍ ടെക്സസില്‍ എയര്‍ ട്രാഫിക്ക് കണ്ട്രോളര് ആയി ജോലി നോക്കുന്നു. കോതമംഗലത്ത് വേരുള്ള ലീന ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. നിലവില്‍ ടെക്സസിന് ഫിനാന്‍സ് മാനേജര്‍ ആയി ജോലി നോക്കുന്നു.