അയ്യന്തോൾ സിവിൽ ലൈൻ പാർക്ക് വാക്കേഴ്സ് ക്ലബ് വാർഷികാഘോഷം ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
തൃശൂർ: ജനങ്ങളുടെ മാനസികവും ശാരീരികവും സാമൂഹ്യവുമായ ആരോഗ്യത്തിനു സ്ത്രീപുരുഷ, കക്ഷിരാഷ്ട്രീയ, ജാതിമത, പ്രായഭേദമെന്യേ എല്ലാവർക്കും ഒത്തുചേരാവുന്ന പൊതുഇടങ്ങൾ നാട്ടിൽ ഉണ്ടാകണമെന്നും ഇവിടങ്ങളിൽ എല്ലാവരെയും ഉൾക്കൊള്ളാനുള്ള സാഹചര്യം ഒരുക്കണമെന്നും ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. അയ്യന്തോൾ സിവിൽ ലൈൻ പാർക്ക് വാക്കേഴ്സ് ക്ലബ് 16-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
,ക്ലബ് പ്രസിഡന്റ് അഡ്വ.കെ.പി. അജയ്കുമാർ അധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ ഡയറക്ടറി പ്രകാശനം ഡെപ്യൂട്ടി മേയർ എ. പ്രസാദ് നിർവഹിച്ചു. ജെയിംസ് മുട്ടിക്കൽ, അഡ്വ. രവികുമാർ
ഉപ്പത്ത്, ബാലചന്ദ്രസുഭാഷ്, പി.ബി. മേനോൻ, ഡോ. റെന്നി ആന്റണി, ഡോ. ജവഹർലാൽ, സി.കെ. ഷീല, ഷണ്മുഖൻ കല്ലിങ്ങൽ, ടൈനി ഫ്രാൻസിസ്, ജോൺസൻ ഡിക്രൂസ്, ടി.എസ്. ശിവൻ എന്നിവർ പ്രസംഗിച്ചു.
വിവിധ രംഗങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച ബിനോദ് നെൽസൺ, ടൈനി ഫ്രാൻസിസ്, ഡോ.പി.എം. ജവഹർലാൽ, ടി.ഐ.കെ. മൊയ്ദു എന്നിവരെ ജില്ലാ കളക്ടർ പൊന്നാട അണിയിച്ച് ആദരിച്ചു.
Tags : Collector nattuvishesham local news