x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള​ക്ട​ര്‍ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു


Published: May 1, 2026 07:07 AM IST | Updated: May 1, 2026 07:07 AM IST

കാ​സ​ര്‍​ഗോ​ഡ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി മ​ഞ്ചേ​ശ്വ​രം, കാ​സ​ര്‍​ഗോ​ഡ്, ഉ​ദു​മ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജി​ല്ലാ ക​ല​ക്ട​ര്‍ അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.

വ​ര​ണാ​ധി​കാ​രി​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. കാ​സ​ര്‍​ഗോ​ഡ് ഗ​വ. കോ​ള​ജി​ലെ മൂ​ന്നു കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് സ​ജ്ജീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന​ത്. പോ​സ്റ്റ​ല്‍ ബാ​ല​റ്റ് എ​ണ്ണു​ന്ന​തി​ന് പ്ര​ത്യേ​കം ക്ര​മീ​ക​ര​ണം ഒ​രു​ക്കു​ന്നു​ണ്ട്.

സ്‌​ട്രോം​ഗ് റൂ​മു​ക​ളി​ല്‍ നി​ന്ന് ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​ന് പ്ര​ത്യേ​ക​വും വോ​ട്ടെ​ണ്ണ​ലി​ന് നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും വോ​ട്ടെ​ണ്ണ​ല്‍ ഏ​ജ​ന്‍റു​മാ​ര്‍​ക്കും പ്ര​വേ​ശി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക വ​ഴി​ക​ളു​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത് വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍​ക്ക് ത്രി​ത​ല സു​ര​ക്ഷാ പ​രി​ശോ​ധ​ന ഉ​ണ്ടാ​വും.

വോ​ട്ടെ​ണ്ണ​ലി​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം സ​ജ്ജീ​ക​രി​ച്ച് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ളു​ടെ ഭാ​ഗ​മാ​യി ക​മ്യു​ണി​ക്കേ​ഷ​ന്‍ സെ​ന്‍റ​റും മീ​ഡി​യ സെ​ന്‍റ​റും സ​ജ്ജീ​ക​രി​ക്കു​ന്നു​ണ്ട്. തൃ​ക്ക​രി​പ്പൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ങ്ങ​ളു​ടെ വോ​ട്ടെ​ണ്ണ​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ദു​ര്‍​ഗാ സ്‌​കൂ​ളി​ല്‍ ന​ട​ക്കും.

 

Tags : counting centers nattu vishesham

Recent News

Corehub Up