മന്ത്രി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
കാഞ്ഞങ്ങാട്: കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ജനങ്ങളുടെ വിഷമങ്ങള്‍ കേട്ട് അവരെ ചേര്‍ത്തു പിടിക്കണമെന്നും നവകമ്യൂണിസ്റ്റ് ചിന്ത പ്രസ്ഥാനമായി സിഎംപി വളരുന്ന കാലമാണ് മുന്നിലുള്ളതെന്നും മന്ത്രി സി.പി. ജോണ്‍. രാജ് റസിഡന്‍സിയില്‍ നടന്ന സിഎംപി ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വി.കെ. രവീന്ദ്രന് അധ്യക്ഷത വഹിച്ചു. വി. കമ്മാരന്, പി.കെ. രഘുനാഥ്, സി. ബാലന്, ഇ.വി. ദാമോദരന്‍, പി. കമലാക്ഷ, ടി. ഗംഗാധരന്, എം.ടി. കമലാക്ഷി, കെ. ശ്രീജ, കെ.വി. സാവിത്രി, പി.കെ. ബേബി, പി.പി. നിവേദ് എന്നിവര്‍ പ്രസംഗിച്ചു.