x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മു​ദാ​യ ശ​ക്തീ​ക​ര​ണ റാ​ലി ന​ട​ത്തി


Published: January 21, 2026 11:49 PM IST | Updated: January 21, 2026 11:49 PM IST

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​ട​ത്വ ഫൊ​റോ​നാ സ​മി​തി​യു​ടെ​യും വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ​യും മു​ഖ്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന സ​മു​ദാ​യ ശ​ക്തീ​ക​ര​ണ റാ​ലി.

എ​ട​ത്വ: ഫൊ​റോ​ന ത​ല സ​മു​ദാ​യ ശ​ക്തീ​ക​ര​ണ വ​ര്‍​ഷാ​ച​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​ട​ത്വ ഫൊ​റോ​നാ സ​മി​തി​യു​ടെ​യും വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ​യും മു​ഖ്യപ​ങ്കാ​ളി​ത്ത​ത്തോ​ടെ സ​മു​ദാ​യ ശ​ക്തീ​ക​ര​ണ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ക​രു​മാ​ടി ക​ള​ത്തി​ല്‍​പ്പാ​ലം സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ​ത്തി​ല്‍നി​ന്ന് സെ​ന്‍റ് നി​ക്കോ​ളാ​സ് പ​ള്ളി​യി​ലേ​ക്കു ന​ട​ന്ന റാ​ലി, ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് എ​ട​ത്വ ഫൊ​റോ​നാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ല്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്തു.

സ​മു​ദാ​യ ശ​ക്തീ​ക​ര​ണ സ​ന്ദേ​ശ​ങ്ങ​ള്‍ അ​ട​ങ്ങി​യ പ്ല​ക്കാ​ര്‍​ഡു​ക​ളും പേ​പ്പ​ല്‍ പ​താ​ക​ക​ളും കൈ​യി​ലേ​ന്തി തൊ​പ്പി​യും അ​ണി​ഞ്ഞാ​ണ് അം​ഗ​ങ്ങ​ള്‍ റാ​ലി​യി​ല്‍ അ​ണി​നി​ര​ന്ന​ത്. സ​മാ​പ​ന സ​മ്മേ​ള​നം ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​കാ​രി ഫാ. ​മാ​ത്യു ന​ട​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫൊ​റോ​നാ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ൽ, പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഫ്രാ​ന്‍​സി​സ്, ഫാ. ​മാ​ത്യു ത​ട​ത്തി​ൽ, പി.​ജെ. ജോ​സ​ഫ്കു​ട്ടി, റൂ​ബി ജോ​സ​ഫ്, റെ​ജി ജോ​സ​ഫ്, സ്മി​ത അ​ല​ക്‌​സ്, ജാ​ന​റ്റ് മാ​ത്യു, ആ​ന്‍ മേ​രി ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് ശ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 20 പേ​ര്‍​ക്ക് പു​തി​യ​താ​യി ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സി​ന്‍റെ അം​ഗ​ത്വം ന​ല്‍​കി. ക​ള​ത്തി​ല്‍​പ്പാ​ലം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​യി വ​ര്‍​ഗീ​സ് സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി.

Tags : empowerment rally nattuvishesham local news

Recent News

Corehub Up