റോളര്‍ സ്കേറ്റിംഗ് ഹോക്കി ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ ക്രിസ്റ്റഫര്‍ സണ്ണിയെ കേരള കോണ്‍ഗ്രസ്-എം സംസ്കാരവേദിയുടെ നേതൃത്വത്തില്‍ ആദരിക്കുന്നു.
തൊടുപുഴ: റോളര്‍ സ്കേറ്റിംഗ് ഹോക്കി ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ തൊടുപുഴ സ്വദേശി ക്രിസ്റ്റഫര്‍ സണ്ണിയെ കേരള കോണ്‍ഗ്രസ്-എം സംസ്കാരവേദി ആദരിച്ചു.
പാര്‍ട്ടി ഉന്നതാധികാര സമിതിയംഗം പ്രഫ. കെ.ഐ. ആന്റണി, സംസ്കാര വേദി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. ജയകൃഷ്ണന് എന്നിവര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.
പരാഗ്വെയിലെ അസൂണ് സിയോണില്‍ നടക്കുന്ന വേള്‍ഡ് സ്കേറ്റ് ഗെയിംസിലേക്കുള്ള ഇന്ത്യന്‍ ജൂണിയര്‍ ദേശീയ റോളര്‍ ഹോക്കി ടീമിലേക്കാണ് മാള ഹോളി ഗ്രേസ് അക്കാദമി സിബിഎസ്ഇ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ക്രിസ്റ്റഫര്‍ സണ്ണി തെരഞ്ഞെടുക്കപ്പെട്ടത്. തൊടുപുഴ കാവപ്പുരയ്ക്കല് സണ്ണി-റെനി ദമ്പതികളുടെ മകനാണ്.