x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റാം​ക​വ​ലയിലെ അ​പ​ക​ട​വ​ള​വി​ൽ റീ​ത്തു​വ​ച്ച് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം


Published: March 5, 2026 02:08 AM IST | Updated: March 5, 2026 02:08 AM IST

കാ​റ്റാം​ക​വ​ല അ​പ​ക​ട​വ​ള​വി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റീ​ത്തു​വ​ച്ച് പ്ര​തി​ഷേ​ധി​ക്കു​ന്നു.

മാ​ലോം: മ​ല​യോ​ര​ഹൈ​വേ​യു​ടെ ചെ​റു​പു​ഴ റീ​ച്ച് ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ കാ​റ്റാം​ക​വ​ല അ​പ​ക​ട​വ​ള​വി​ൽ റീ​ത്തു​വ​ച്ച് കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം. മ​ല​യോ​ര​ഹൈ​വേ​യി​ലെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണം മൂ​ലം അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​ക​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് നി​ര​വ​ധി പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം.

കാ​റ്റാം​ക​വ​ല​യി​ൽ നി​ന്ന് വ​ള്ളി​ക്ക​ട​വി​ലേ​ക്ക് വ​രു​ന്ന ചെ​ങ്കു​ത്താ​യ ഇ​റ​ക്ക​ത്തി​ൽ മ​റ്റ​പ്പ​ള്ളി വ​ള​വി​ൽ റോ​ഡി​ന് വീ​തി കൂ​ട്ടി അ​വി​ട​ത്തെ ലെ​വ​ൽ​സി​ലും അ​ലൈ​ൻ​മെ​ന്‍റി​ലും വ​ന്നി​രി​ക്കു​ന്ന അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, ചു​ള്ളി- മ​രു​തോം​ത​ട്ട്-​കാ​റ്റാം​ക​വ​ല വ​ന​മേ​ഖ​ല​യി​ലെ മ​ല​യോ​ര ഹൈ​വേ​യു​ടെ പ​ണി ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​ക, ഈ​ട്ടി​ത്ത​ട്ട് എ​സ് വ​ള​വി​ലും അ​തി​ന് താ​ഴെ​യും ലെ​വ​ൽ​സി​ലും അ​ലൈ​ൻ​മെ​ന്‍റി​ലും വ​ന്ന അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, മ​ല​യോ​ര​ഹൈ​വേ​യി​ൽ വ​ള്ളി​ക്ക​ട​വി​ലെ ചൈ​ത്ര​വാ​ഹി​നി പു​ഴ​യ്ക്ക് കു​റു​കെ അ​നു​വ​ദി​ച്ച പാ​ല​ത്തി​ന്‍റെ പ​ണി എ​ത്ര​യും വേ​ഗം ആ​രം​ഭി​ക്കാ​നും സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ക, മ​ല​യോ​ര​ഹൈ​വേ​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ത​ക​രാ​റി​ലാ​യ സോ​ളാ​ർ​വി​ള​ക്കു​ക​ൾ മാ​റ്റി​സ്ഥാ​പി​ക്കു​ക, മ​ല​യോ​ര ഹൈ​വേ​യു​ടെ പ​ണി​പൂ​ർ​ത്തി​യാ​യ സ്ഥ​ല​ങ്ങ​ളി​ൽ റോ​ഡ് മാ​ർ​ക്കിം​ഗ് ന​ട​ത്തി സൈ​ൻ ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക, മ​ല​യോ​ര ഹൈ​വേ​യു​ടെ ത​ക​ർ​ച്ച ഇ​ല്ലാ​താ​ക്കാ​ൻ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കോ​ൺ​ക്രീ​റ്റ് പി​ച്ചിം​ഗ് ന​ട​ത്തു​ക ചെ​റു​പു​ഴ ചി​റ്റാ​രി​ക്കാ​ൽ റീ​ച്ചി​ലെ ലെ​വ​ൽ​സി​ൽ വ​ന്ന അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കൊ​ണ്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ബ​ളാ​ൽ, വെ​സ്റ്റ് എ​ളേ​രി ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ലാ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്ത പ്ര​തി​ഷേ​ധ​സ​മ​രം ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ​മ​ര​സ​മി​തി ചെ​യ​ർ​മാ​നും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ടോ​മി പ്ലാ​ച്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ. ​ല​ത, മേ​ഴ്‌​സി മാ​ണി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​ൻ​സി ജെ​യി​ൻ, പ​ഞ്ചാ​യ​ത്തം ഗ​ങ്ങ​ളാ​യ മി​നി മാ​ത്യു, ജോ​സ് മാ​ത്യു, ജി​ഷ ലോ​റ​ൻ​സ്, മി​നി ആ​ന്‍റ​ണി, എം. ​ല​ക്ഷ്മി, ഡൊ​മ​നി​ക് കോ​യി​തു​രു​ത്തേ​ൽ, പി.​സി. ലേ​ഖ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു മ​രാ​യ ജോ​ർ​ജ് ക​രി​മ​ഠം, പ്ര​മോ​ദ് മ​ക്കാ​ക്കോ​ട​ൻ, ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​യ് ജോ​സ​ഫ്, തോ​മ​സ് മാ​ത്യു, ജെ​യി​ൻ, വി.​ജെ. ആ​ൻ​ഡ്രൂ​സ്, അ​ല​ക്സ് നെ​ടി​യ​കാ​ലാ​യി​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ ജോ​ർ​ജ്, സി​ബി​ച്ച​ൻ പു​ളി​ങ്കാ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Congress protests nattuvishesham local news

Recent News

Corehub Up