x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​പ്പു​മു​ക്ക് - വ​രി​ക്ക​മു​ക്ക് റോ​ഡി​ൽ ഓ​ട നി​ർ​മാ​ണം


Published: June 24, 2026 05:46 AM IST | Updated: June 24, 2026 05:46 AM IST

മം​ഗ​ല​പു​രം: ചി​റ​യി​ൻ​കീ​ഴ് - ക​ണി​യാ​പു​രം റോ​ഡി​ൽ വ​ർ​ഷ​ങ്ങ​ളാ​യി യാ​ത്ര​ക്കാ​രെ ദു​രി​ത​ത്തി​ലാ​ഴ്ത്തി​യ വെ​ള്ള​ക്കെ​ട്ടി​ന് പ​രി​ഹാ​ര​മാ​യി മു​രു​ക്കും​പു​ഴ തോ​പ്പു​മു​ക്ക് മു​ത​ൽ വ​രി​ക്കു​മു​ക്ക് വ​രെ​യു​ള്ള ഭാ​ഗ​ത്ത് പി​ഡ​ബ്ല്യു​ഡി ഓ​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചു. മാ​ധ്യ​മ വാ​ർ​ത്ത​ക​ളെ​ത്തു​ട​ർ​ന്നും പ്ര​ദേ​ശ​ത്തെ "ജ​ന​കീ​യ കൂ​ട്ടാ​യ്മ'​യു​ടെ​യും സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും നി​ര​ന്ത​ര ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നു​മാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ക​രാ​ർ ന​ൽ​കി​യെ​ങ്കി​ലും പ​ണി നീ​ണ്ടു​പോ​യി​രു​ന്നു.

പു​തി​യ സ​ർ​ക്കാ​ർ വ​ന്ന​തോ​ടെ നാ​ട്ടു​കാ​ർ എം​എ​ൽ​എ ര​മ്യ ഹ​രി​ദാ​സി​ന് നി​വേ​ദ​നം ന​ൽ​കി. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വേ​ഗ​മേ​റി​യ​ത്. ര​മ്യ ഹ​രി​ദാ​സ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ മി​നി ജ​യ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശ്രീ​ച​ന്ദ്, ബ്ലോ​ക്ക് ഡി​വി​ഷ​ൻ മെ​മ്പ​ർ അ​ജി​ത, വൈ​സ് പ്ര​സി​ഡ​ന്‍റ് ക​വി​ത, വാ​ർ​ഡ് മെ​മ്പ​ർ മ​ൻ​സൂ​ർ, ജ​ന​കീ​യ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബാ​ക്കി ഓ​ട​ക​ളു​ടെ നി​ർ​മാ​ണം, ദേ​ശാ​യി ഫ്ലാ​റ്റി​ലെ മ​ലി​ന​ജ​ല പ്ര​ശ്നം, മം​ഗ​ല​പു​രം പ​ഴ​യ എ​ൻ​എ​ച്ച് 47 ലെ ​കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്ക​ൽ, അ​ങ്ക​ണ​വാ​ടി നി​യ​മ​ന​ങ്ങ​ളി​ലെ അ​പാ​ക​ത​ക​ൾ എ​ന്നി​വ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും ജ​ന​കീ​യ കൂ​ട്ടാ​യ്മ​യും എം​എ​ൽ​എ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags : nattu vishesham Construction road on the Toppumukk

Recent News

Corehub Up