x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ള്ള​നാ​ടി വ​ള്ള​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്


Published: July 19, 2026 11:31 PM IST | Updated: July 19, 2026 11:31 PM IST

നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന വെ​ള്ള​നാ​ടി വ​ള്ള​ക്ക​ട​വ് പാ​ലം

മു​ണ്ട​ക്ക​യം: പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വെ​ള്ള​നാ​ടി വ​ള്ള​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്. ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലെ നി​ർ​മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. അ​വ​സാ​ന​ഘ​ട്ട നി​ർ​മാ​ണ​വും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ഞ്ചു വ​ർ​ഷ​മാ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​കും.

2021 ഒ​ക്ടോ​ബ​ർ 16നു​ണ്ടാ​യ പ്ര​ള​യ​ത്തി​ലാ​ണ് വെ​ള്ള​നാ​ടി വ​ള്ള​ക്ക​ട​വ് പാ​ലം ത​ക​ർ​ന്ന​ത്. മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​ല​ങ്ങ​ളു​ടെ​യെ​ല്ലാം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും വെ​ള്ള​നാ​ടി വ​ള്ള​ക്ക​ട​വ് പാ​ലം മാ​ത്രം അ​വ​ഗ​ണ​ന​യു​ടെ ന​ടു​വി​ലാ​യി​രു​ന്നു. നാ​ട്ടു​കാ​രു​ടെ നി​ര​ന്ത​ര പ​രാ​തി​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു​മൊ​ടു​വി​ൽ മു​ൻ എം​എ​ൽ​എ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ പാ​ലം നി​ർ​മാ​ണ​ത്തി​ന് തു​ക അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

നി​ല​വി​ലു​ള്ള പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ൾ നി​ല​നി​ർ​ത്തി കൊ​ണ്ടു​ള്ള നി​ർ​മാ​ണ​ത്തി​നാ​യി 1.40 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. നി​ല​വി​ലെ തൂ​ണു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ല​നി​ർ​ത്തി ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി. ര​ണ്ടാം​ഘ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ത്തി​ന്‍റെ പ​കു​തി വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഉ​പ​രി​ത​ലം വാ​ർ​ക്കു​ക​യും ചെ​യ്തു. ശേ​ഷി​ക്കു​ന്ന പ്ര​ദേ​ശ​ത്തേ​ക്കു​ള്ള പാ​ലം നി​ർ​മാ​ണ​വും മ​റു​ക​ര​യി​ലെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണ​വു​മാ​ണ് ഇ​നി പൂ​ർ​ത്തി​യാ​ക്കു​വാ​നു​ള്ള​ത്.

ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് വ​രെ ഉ​ണ്ടാ​യി​രു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ൽ മ​ണി​മ​ല​യാ​റ്റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് താ​ഴ്ന്നാ​ലു​ട​ൻ തു​ട​ർ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up