x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ക​ര്‍​ച്ച​പ്പ​നി​ക്കെ​തി​രേ ഹോ​മി​യോ പ്ര​തി​രോ​ധ​വു​മാ​യി കോ​ര്‍​പ​റേ​ഷ​ന്‍

വെബ് ഡെസ്ക്
Published: July 21, 2026 01:11 AM IST | Updated: July 21, 2026 01:11 AM IST

മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​വും

കൊ​ച്ചി: പ​ക​ര്‍​ച്ച​പ്പ​നി അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രേ ഹോ​മി​യോ പ്ര​തി​രോ​ധ​വു​മാ​യി കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍. വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബി​ല്‍ ന​ട​ത്തി​യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പും ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണോ​ദ്ഘാ​ട​ന​വും മേ​യ​ര്‍ വി.​കെ. മി​നി​മോ​ള്‍ നി​ര്‍​വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ 76 ഡി​വി​ഷ​നു​ക​ളി​ലും ഇ​ത്ത​രം ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മേ​യ​ര്‍ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ ഹോ​മി​യോ ഡി​സ്പ​ന്‍​സ​റി​യി​ല്‍ നി​ന്ന് നേ​രി​ട്ടും മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്.

ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സീ​ന ഗോ​കു​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ വി.​പി. ച​ന്ദ്ര​ന്‍, ജീ​സ​ണ്‍ ജോ​ര്‍​ജ്, ബീ​ന ദി​വാ​ക​ര​ന്‍, ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍ ജി. ​കൃ​ഷ്ണ​കു​മാ​ര്‍, വൈ​റ്റി​ല ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ വി. ​ദീ​പ​ക്, പ​ബ്ലി​ക് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : homeopathic prevention Nattuvishesham DistrictNews

Recent News

Corehub Up